കൊല്ലം: കൊല്ലത്ത് അടച്ചുറപ്പില്ലാത്ത വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിനെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി. കൊല്ലം കണ്ണനല്ലൂര്‍ ചേരീക്കോണത്ത് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആറുമാസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്.
പുലര്‍ച്ചെ അസ്വഭാവികമായ സാഹചര്യത്തില്‍ കുഞ്ഞുമായി പോകുന്ന അപരിചിതനെ കണ്ട് സംശയം തോന്നിയ നാട്ടുകാരന്‍ ഇയാളെ തടയുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ കുഞ്ഞിനെ വലിച്ചെറിഞ്ഞ് അജ്ഞാതന്‍ ബൈക്കില്‍ രക്ഷപെടുകയായിരുന്നു.
നാട്ടുകാര്‍ കുഞ്ഞുമായി വീട്ടില്‍ എത്തിയപ്പോഴാണ് മാതാപിതാക്കള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം അറിയുന്നത്. ഇവരുടെ പരാതിയില്‍ കണ്ണനെല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments