KeralaLatest NewsNews

അടച്ചുറപ്പില്ലാത്ത വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; പിന്നീട് സംഭവിച്ചത്

കൊല്ലം: കൊല്ലത്ത് അടച്ചുറപ്പില്ലാത്ത വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിനെ അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയി. കൊല്ലം കണ്ണനല്ലൂര്‍ ചേരീക്കോണത്ത് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആറുമാസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്.

പുലര്‍ച്ചെ അസ്വഭാവികമായ സാഹചര്യത്തില്‍ കുഞ്ഞുമായി പോകുന്ന അപരിചിതനെ കണ്ട് സംശയം തോന്നിയ നാട്ടുകാരന്‍ ഇയാളെ തടയുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ കുഞ്ഞിനെ വലിച്ചെറിഞ്ഞ് അജ്ഞാതന്‍ ബൈക്കില്‍ രക്ഷപെടുകയായിരുന്നു.

ALSO READ: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ കശാപ്പുചെയ്ത ചൈനയുടെ നീച പ്രവര്‍ത്തിയെ ഒരിക്കലും മറക്കാനാകില്ല;- ഡൊണാൾഡ് ട്രംപ്

നാട്ടുകാര്‍ കുഞ്ഞുമായി വീട്ടില്‍ എത്തിയപ്പോഴാണ് മാതാപിതാക്കള്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം അറിയുന്നത്. ഇവരുടെ പരാതിയില്‍ കണ്ണനെല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button