ബെയ്‌ജിങ് : ചൈനയിലെ ഗുവാംക്സി മേഖലയിലെ സ്കൂളിലുണ്ടായ കത്തി ആക്രമണത്തിൽ 37 വിദ്യാർഥികൾക്കും 2 ജീവനക്കാർക്കും പരുക്കേറ്റു. സെക്യൂരിറ്റി ജീവനക്കാരനാണ് ആക്രമണം നടത്തിയത്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. വിദ്യാർഥികൾ സ്കൂളിലേക്ക് വരുന്നതിനിടെ
ഇയാൾ ആക്രമണം നടത്തുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.
കൊറോണ വൈറസിനെ തുടർന്ന് അടച്ചിട്ടിരുന്ന സ്കൂളുകൾ മേയിലാണ് തുറന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി കത്തി കൊണ്ടുള്ള ആക്രമണങ്ങൾ ചൈനയിൽ വർധിച്ചിട്ടുണ്ട്. കിൻഡർഗാർട്ടണിലും പ്രൈമറി സ്കൂളുകളിലുമുള്ള കുട്ടികൾക്ക് എതിരെയാണ് കൂടുതൽ ആക്രമണങ്ങളും നടക്കുന്നതെന്ന് വാർത്ത ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Post Your Comments