റിയാദ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപെടുത്തിയിരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്ത പ്രവാസികളെ നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം.പ്രതിരോധ പ്രവർത്തനങ്ങൾ മനഃപൂര്‍വ്വം പാലിക്കാത്ത പ്രവാസികളെയാണ് പ്രവേശന വിലക്കേര്‍പ്പെടുത്തി നാടുകടത്തുന്നത്. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, 38 ഡിഗ്രിയില്‍ ശരീരോഷ്മാവ് വര്‍ധിച്ചാല്‍ നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ പാലിക്കല്‍ എന്നീ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെയാണ് നടപടി.
ആയിരം റിയാലാണ് പിഴ ഈടാക്കുക. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകും. ശിക്ഷ നടപ്പാക്കിയ ശേഷം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
Post Your Comments