മുംബൈ : ഗര്‍ഭിണിയായ കാട്ടാന കൊലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി രത്തൻ ടാറ്റ. പടക്കം വെച്ച പൈനാപ്പിൾ കഴിച്ച് ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട തറിഞ്ഞ് ഞാൻ അതീവ ദുഃഖിതനാണ്. നിരപരാധികളായ മൃഗങ്ങൾക്ക് നേരെയുള്ള ഇത്തരം ക്രിമിനല്‍ നടപടികൾ കരുതിക്കൂട്ടിയുള്ള മനുഷ്യകൊലപാതകങ്ങളിൽ നിന്ന് ഭിന്നമല്ലെന്നും നീതി നിലനിൽക്കേണ്ടതുണ്ടെന്നും മൃഗസ്നേഹി കൂടിയായ രത്തൻ ടാറ്റ ട്വിറ്ററിലൂടെ പ്രതികരിച്ചു.
— Ratan N. Tata (@RNTata2000) June 3, 2020
സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്ന് വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയും പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. വിഷയം ഗൗരവമായാണ് കാണുന്നതെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറും അറിയിച്ചു.
Also read : കാട്ടാന ചരിഞ്ഞത് പാലക്കാട്; മലപ്പുറത്തെ പഴി പറയുന്നത് ശരിയല്ല;-പി.കെ കുഞ്ഞാലിക്കുട്ടി എം.പി
മെയ് 27നു, സൈലന്റ് വാലിയില്‍ സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടർന്നുണ്ടായ സ്‌ഫോടനത്തിൽ നാക്കും വായും തകര്‍ന്ന ഗര്‍ഭിണിയായ കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞു വെള്ളിയാര്‍ പുഴയില്‍ വച്ച് ചെരിയുകയായിരുന്നു. വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. വനാതിര്‍ത്തിയില്‍ ആരോ കാട്ടുപന്നിക്ക് കെണിയായി വെച്ച സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ആന ഭക്ഷിക്കുകയായിരുന്നുവെന്നാണ് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്.
Post Your Comments