നാളെ രാത്രി ചന്ദ്രഗ്രഹണം. രാത്രി 11.15 മുതൽ പുലർച്ചെ 2.34 വരെയാണു ഗ്രഹണസമയം, അന്തരീക്ഷം മേഘാവൃതമല്ലെങ്കിൽ ഇതു കേരളത്തിലും കാണാം. ജൂലൈ അഞ്ചിനും നവംബർ 30-നും ചന്ദ്രഗ്രഹണം നടക്കുമെങ്കിലും അവ കേരളത്തിൽ ദൃശ്യമല്ല. ചന്ദ്രൻ ഭാഗികമായി നിഴൽ മൂടിയ (പെനംബ്രൽ) ഗ്രഹണമാണ് നാളെ രാത്രിയിൽ ദൃശ്യമാവുക.
എന്താണ് ചന്ദ്രഗ്രഹണം ?
സൂര്യപ്രകാശത്തിൽ നിന്നുമുള്ള ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്. സൂര്യനും ഭൂമിയും ചന്ദ്രനും ഒരേ നേർരേഖയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം ദൃശ്യമാവുക. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക. ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രൻ ഭൂമിയുമായുള്ള ദിശയിൽ സൂര്യനു നേരെ എതിർദിശയിൽ വരുമ്പോഴാണു് ചന്ദ്രഗ്രഹണം ഉണ്ടാവുന്നത്. ഭാഗിക സൂര്യഗ്രഹണമെന്നപോലെ ഭാഗിക ചന്ദ്രഗ്രഹണവും ദൃശ്യമാകാറുണ്ട്.
സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും തമ്മിലുള്ള വ്യത്യാസങ്ങൾ
സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും തമ്മിലുള്ള വ്യത്യാസങ്ങൾ അറിയുനന്നതിനു മുന്നോടിയായി സൂര്യഗ്രഹണത്തെ കുറിച്ച് അറിഞ്ഞിരിക്കാം. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ ഭാഗികമായോ,പൂർണ്ണമായോ മറയപ്പെടുന്ന പ്രതിഭാസതെയാണ് സൂര്യഗ്രഹണം എന്നറിയപ്പെടുന്നത്. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസമാണ് സൂര്യഗ്രഹണം ദൃശ്യമാവുക. ഓരോ വർഷവും രണ്ടു മുതൽ അഞ്ചു വരെ സൂര്യഗ്രഹണങ്ങൾ ഭൂമിയിൽ നടക്കാറുണ്ട്. ഇവയിൽ പൂജ്യം മുതൽ രണ്ടു വരെ എണ്ണം പൂർണ്ണ സൂര്യഗ്രഹണങ്ങളായിരിക്കും. പൂർണ്ണ സൂര്യഗ്രഹണം, ഭാഗിക സൂര്യഗ്രഹണം, വലയ സൂര്യഗ്രഹണം, സങ്കര സൂര്യഗ്രഹണം എന്നിങ്ങനെ. സൂര്യഗ്രഹണം പലതരത്തിലുണ്ട്,
വ്യത്യാസങ്ങൾ
എപ്പോഴും അമാവാസി ദിനങ്ങളിൽ ആണ് സൂര്യഗ്രഹണം സംഭവിക്കുന്നത് . അമാവാസി ദിവസങ്ങളിൽ മാത്രമേ സൂര്യഗ്രഹണമുണ്ടാകുന്നതിനായി സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രന് എത്തിപ്പെടാനുള്ള സാദ്ധ്യതയുള്ളൂ. എന്നാൽ ചന്ദ്രഗ്രഹണം എപ്പോഴും പൗർണ്ണമി (വെളുത്ത വാവ്)നാളിൽ മാത്രം (സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി എത്തിപ്പെടുമ്പോൾ) സംഭവിക്കുന്നു
ചന്ദ്രഗ്രഹണം സൂര്യഗ്രഹണത്തെ അപേക്ഷിച്ച് കൂടുതൽ നേരത്തേക്ക് നീണ്ടുനിൽക്കും. . ഭൂമിയുടെ കൂടുതൽ വ്യാപകമായ മേഖലകളിൽനിന്നും ചന്ദ്രഗ്രഹണം കാണാൻ സാധിക്കുന്നു. ഇതിനും പുറമേ, പൂർണ്ണസൂര്യഗ്രഹണങ്ങളേക്കാൾ കൂടുതൽ പൂർണ്ണചന്ദ്രഗ്രഹണങ്ങൾ ദൃശ്യമാകാനുള്ള സാധ്യത കൂടുതലാണ്. ഭൂമി ചന്ദ്രനെ അപേക്ഷിച്ച് വളരെ വലിയ ഒരു ഗ്രഹമായതാണ് ഇതിന് കാരണം.
സൂര്യഗ്രഹണ സമയത്ത് സൂര്യബിംബത്തിന്റെ മൊത്തം വ്യാസം പൂർണ്ണമായും ഗ്രഹണബാധിതമാവുന്നില്ല. ഇതിനാൽ സമ്പൂർണ്ണസൂര്യഗ്രഹണസമയത്ത് പൂർണ്ണമായും ഇരുണ്ടുപോകേണ്ടതിനു പകരം സൂര്യൻ ഒരു വജ്രമോതിരം പോലെയാണു കാണപ്പെടുക. സൂര്യബിംബവ്യാസവും സൂര്യനിലേക്കുള്ള അകലവും ചന്ദ്രബിംബവ്യാസവും ചന്ദ്രനിലേക്കുള്ള അകലവും താരതമ്യപ്പെടുത്തുമ്പോൾ ചന്ദ്രബിംബത്തിനുള്ള നേരിയ വലിപ്പക്കുറവാണ് ഇതിന് കാരണം. അതോടൊപ്പം തന്നെ , സൂര്യന്റെ കൊറോണയും ഭൂമിയുടെ അന്തരീക്ഷത്തിലൂടെയുള്ള അപവർത്തനവും പൂർണ്ണസൂര്യഗ്രഹണസമയത്ത് ഭൂമിയിൽ ഒരിക്കലും കൂരിരുട്ട് സൃഷ്‌ടിക്കുന്നില്ല.
അതേസമയം ഈ മാസം 21-നു സൂര്യഗ്രഹണമുണ്ട്. ഉത്തരേന്ത്യയിൽ ദൃശ്യമാകുന്ന ഇത് വലയഗ്രഹണമാണ്. . രാവിലെ 9.15 മുതൽ ഉച്ചകഴിഞ്ഞ് 3.04 വരെയാണു സൂര്യഗ്രഹണം. ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായി മറയ്ക്കാതെ വരുമ്പോഴാണ് വലയഗ്രഹണമുണ്ടാകുന്നത്.
Post Your Comments