KeralaLatest News

“സർക്കാർ ജോലി ഇല്ലാതെ നീ ഒറ്റയ്ക്കു എങ്ങനെ പോകും എന്ന ചില നേരത്തെ മനഃസാക്ഷിയുടെ ചോദ്യം എന്നെ തെല്ലും നിരാശപ്പെടുത്തിയില്ല.. ഒരു വട്ടം തോൽവി ഉണ്ടായത് കൊണ്ട് പിന്മാറാൻ പാടില്ല.. വിജയിക്കും വരെ ശ്രമിക്കണം… ” കല കൗൺസലിംഗ് സൈക്കോളജിസ്റ്റ്

പിടിച്ചു നിൽക്കാൻ പറ്റുന്നില്ല എന്ന ഘട്ടം വന്നപ്പോൾ വീഡിയോകോൺന്റെ സർവീസ് കൂടി തുടങ്ങി..

ഞാൻ പഠിച്ചത് ഇതാണ്, ഇന്ന ജോലി ആണ് ഇത് വരെ ചെയ്തിരുന്നത്, അത് നഷ്‌ടമായി
ഇപ്പോ ഇനി എന്താ ചെയ്ക എന്ന ചോദ്യത്തിന് അല്പം വിരസത തോന്നിയാലും എന്റെ അനുഭവം ഞാൻ പറയുന്നത് ഒന്ന് വായിക്കു..

വിവാഹം കഴിഞ്ഞു പിറ്റേ മാസമാണ് കൊടുക്കാനുള്ള കാശ് മുഴുവൻ കൊടുത്ത് അദ്ദേഹം ബിസിനസ്‌ സ്വന്തം പേരിൽ ആക്കുന്നത്..
അന്ന് കൊല്ലത്ത് ac ബിസ്സിനെസ്സ് അത്രയും മെച്ചമല്ല…
ഞാനും അങ്ങനെ അറിയില്ലാത്ത ഇടങ്ങളിൽ പങ്കാളി ആയി..

പിടിച്ചു നിൽക്കാൻ പറ്റുന്നില്ല എന്ന ഘട്ടം വന്നപ്പോൾ വീഡിയോകോൺന്റെ സർവീസ് കൂടി തുടങ്ങി..
ഞാനും രണ്ടു സ്റ്റാഫും..
സങ്കടം ഉള്ളിൽ ഒരുപാടുണ്ട്, പഠിച്ചത് സൈഡിൽ ഒതുക്കി മറ്റൊരു മേഖലയിൽ തിരിയേണ്ടി വന്നതിന്..
ആ സമയം കൗമുദിയിൽ ഞാൻ മനഃശാസ്ത്ര പംക്തി എഴുതാൻ തുടങ്ങി..
അതിനു ഇങ്ങോട്ട് കാശില്ലല്ലോ.. എങ്കിലും ഒരു ആശ്വാസം…
പേര് അറിയുമല്ലോ നാലാള്…

ഫ്രിഡ്ജിന്റെ സർവീസ് ഞാനും ac മേഖല അദ്ദേഹവും..
പെട്ടി കടക്കാരൻ മുതലുള്ളവർക്ക് ഫ്രിഡ്ജ് ഉണ്ട്..
സമയത്തിന് എന്റെ സ്റ്റാഫ്‌ ഹരിയും വിനോദും എത്തിയില്ല എങ്കിൽ എന്റെ നമ്പറിൽ വിളിച്ചു അപ്പുറത്ത് നിന്നും തെറി പൂരമാണ്..
ഞാൻ സൈക്കോളജിസ്റ് ആണെന്ന് അവരോടു പറയാൻ നാക്കു പൊന്തില്ല..
അമ്മാതിരി തെറി..

സിഗ്നൽ എന്നോ മറ്റോ പേരുള്ള മറ്റൊരു സ്ഥാപനം അന്ന് കൊല്ലത്തുണ്ട്..
അവിടെ പോയിരുന്നു, കമ്പനിയിൽ നിന്നും എങ്ങനെ സർവീസ് ഇനത്തിൽ വരുമാനം ഉണ്ടാക്കാം എന്ന് അവിടെ ഉള്ള സ്റ്റാഫിന്റെ പക്കൽ നിന്നും പഠിച്ചു..
എന്നെ കൊണ്ട് ആവും വിധം സർവീസ് കൊണ്ട് പോയി..
പിന്നെ അദ്ദേഹം തുടങ്ങിയത് പെയിന്റ് കട ആയിരുന്നു..
കൈകുഞ്ഞു പൊന്നിനെയും കൊണ്ട് ഞാൻ അവിടെ ഇരിക്കും…
പെയിന്റ് എടുക്കുന്നവർ കടം വാങ്ങിയത് തിരിച്ചു പിടിക്കുന്ന വഴിയിൽ ഞനൊരു ഗുണ്ട ആയി മാറി..
ആരെങ്കിലും കടയിൽ എത്തുമ്പോൾ
അമ്മേ, കസ്റ്റംബർ എന്നവൾ പറയും.
Distemper പൈന്റും കസ്റ്റമറും അവൾ കേൾക്കുന്ന വാക്കുകൾ ആണല്ലോ..

ആ കാലങ്ങൾ ഒക്കെ കഴിഞ്ഞു മോൾടെ അച്ഛൻ ബിസിനസ്‌ രംഗത്തെ കേമനായി..
ഞാൻ പൂർണ്ണമായും സൈക്കോളജിയിൽ കടന്നു.

ദാമ്പത്യജീവിതത്തിൽ നിന്നും അകന്നു സഞ്ചരിക്കേണ്ടി വന്നപ്പോ എനിക്ക് ഒട്ടും അധൈര്യം തോന്നിയില്ല..
സർക്കാർ ജോലി ഇല്ലാതെ നീ ഒറ്റയ്ക്കു എങ്ങനെ പോകും എന്ന ചില നേരത്തെ മനഃസാക്ഷിയുടെ ചോദ്യം എന്നെ തെല്ലും നിരാശപ്പെടുത്തിയില്ല..
കോളേജിലെ ജോലി സ്ഥിരം അല്ല എന്നതും എനിക്ക് നിരാശ ഉണ്ടാക്കിയില്ല…
കിട്ടാവുന്നതിൽ കൂടുതൽ ജോലി പരിചയം പല മേഖലയിൽ ഉണ്ട്..
ബിസിനെസ്സിൽ പോലും എനിക്ക് ഉറപ്പുണ്ട്, ഞാൻ ആണ് നടത്തുന്നത് എങ്കിൽ നഷ്‌ടം ഇല്ലാതെ കൊണ്ട് പോകുമെന്ന്…
ഒരു പെട്ടി കട എങ്കിലും തുടങ്ങും..
പണക്കാരി ആയില്ലേലും ഞാൻ ജീവിക്കും..
ഞാൻ, ഉറച്ച വിശ്വാസത്തോടെ എന്നെ നോക്കി ചിരിച്ചു…

Ac മാർക്കറ്റ് ചെയ്യാൻ ഫോൺ വഴി പരിചയം ഉണ്ടായിരുന്നല്ലോ..
അതും എന്റെ മനസ്സിലുണ്ട്…
ജീവിക്കാനുള്ള വക ഇല്ലേൽ അങ്ങനെ എവിടെ എങ്കിലും ഞാൻ ജോലി തേടും…

ദൈവാനുഗ്രഹം കൊണ്ട് എന്റെ രംഗത്ത് തന്നെയാണ് ഇപ്പോഴും..
സൈക്കോളജിയിൽ ഞാൻ ജയിച്ചു…
ആറു വർഷങ്ങൾ ഞാൻ കഠിനമായി ജോലി ചെയ്തു..
പല മേഖലയിൽ മോട്ടിവേഷണൽ സ്പീക്കർ ആയി..
ഇവാനിയേസ് കോളേജില് അവർ മൂന്നു ദിവസം എങ്കിലും ഇന്ന് വരെ നല്ലൊരു വേതനവും സ്ഥാനവും തരുന്നു…

ഈ face book എന്റെ മാർക്കറ്റിംഗ് മേഖല ആണ്..
ഞാൻ ആണ് എന്നെ promote ചെയ്യുന്നത്..ഫീസ് കൊള്ളയടിക്കാറില്ല..
തരുന്നതാണ് വാങ്ങുന്നത്…
പക്ഷെ സൗജന്യമായി കൗൺസലിംഗ് ഇല്ല..
എന്റെ ജീവിതമാർഗ്ഗം ആണ്…

ആരും തുണയില്ലാതെ തിരുവനന്തപുരത്ത് എത്തി..
സമാധാനത്തോടെ മുന്നോട്ട് പോകുന്നു…
ഇതൊരു കൊച്ചു ജീവിതം നയിക്കുന്ന സ്ത്രീയുടെ കഥ..

ഇമ്മിണി വലിയ കഥ പറഞ്ഞു തരട്ടെ..
റോബർട്ട്‌ ബ്രൂസ് എന്ന രാജാവ് യുദ്ധത്തിൽ പരാജിതൻ ആയി..
ഓടി പോയി ഒരു ഗുഹയിൽ ഒളിച്ചിരുന്നു..
അപ്പോഴാണ് ഒരു ചിലന്തി വലകെട്ടുന്നത് രാജാവ് ശ്രദ്ധിച്ചത്..
ചിലന്തി വലയുടെ മറ്റേ അറ്റം അടുത്ത വശത്തേയ്ക്ക് ചേർക്കാൻ ഒരു വട്ടം ചാടി..
വേണ്ടിടത്ത് എത്തിയില്ല..
വീണ്ടും വീണ്ടും ലക്ഷ്യത്തിൽ ചാടി.
ഒടുവിൽ വിജയിച്ചു..
അപ്പോൾ രാജാവിന്റെ ബുദ്ധി ഉണർന്നു..
ഒരു വട്ടം തോൽവി ഉണ്ടായത് കൊണ്ട് പിന്മാറാൻ പാടില്ല..
വിജയിക്കും വരെ ശ്രമിക്കണം…
Try, try, again until u succeed ❤

കല, കൗൺസലിംഗ് സൈക്കോളജിസ്റ്

shortlink

Related Articles

Post Your Comments


Back to top button