ന്യൂഡൽഹി: മലേഷ്യൻ മുൻ പ്രധാനമന്ത്രിയും, പാകിസ്ഥാൻ അനുകൂല നിലപാടുകളിലൂടെ ഭാരതത്തിനെ നിരന്തരം വിമർശിക്കുകയും ചെയ്തിരുന്ന മഹാതിർ മുഹമ്മദിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. മലേഷ്യന്‍ ഭരണകക്ഷിയായ യുണൈറ്റഡ് ഇന്‍ഡീജ നസ് ചെയര്‍മാനായിരുന്ന മഹാതിർ പാർട്ടിയുടെയും, സർക്കാരിന്റെയും നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുറത്താക്കപ്പെട്ടത്.
മഹാതിറിന്റെ രാഷ്ട്രീയ എതിരാളി അന്‍വര്‍ ഇബ്രാഹീം പ്രധാനമന്ത്രിയാകുന്നത് തടയാനായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാൾ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചത് . അതെ തുടര്‍ന്ന് അപ്രതീക്ഷിത നീക്കത്തിലൂടെ മലേഷ്യന്‍ രാജാവ് മുഹ്യിദിൻ യാസീനെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ രാജാവിന്റെ ഈ നീക്കം മഹാതീര്‍ മുഹമ്മദ് അംഗീകരിച്ചിരുന്നില്ല. ഇതേ തുടർന്ന് പാർട്ടിക്കും, സർക്കാരിനും എതിരായി പ്രവർത്തിക്കാൻ തുടങ്ങിയതിനാലാണ് മഹാതിർ പുറത്താക്കപ്പെട്ടത്.
ഏറ്റവും കൂടുതൽ കാലം മലേഷ്യയുടെ പ്രധാനമന്ത്രി ആയിരുന്ന മഹാതീർ കടുത്ത മതവാദിയും, പാകിസ്ഥാൻ അനുകൂലിയുമായിരുന്നു. അന്താരാഷ്ട്ര വേദികളിൽ കാശ്മീർ വിഷയം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയ പാകിസ്ഥാന് പിന്തുണയുമായി നിന്നിരുന്ന നേതാവാണ് ഇയാൾ. തുർക്കി-പാകിസ്ഥാൻ-മലേഷ്യ എന്നിങ്ങനെയുള്ള മത അച്ചുതണ്ട് രൂപീകരണത്തിലും മഹാതിർ പങ്കാളി ആയിരുന്നു.
Post Your Comments