
ദേവീദേവന്മാര്‍ക്കോരോരുത്തർക്കും ചെയ്യേണ്ട പ്രധാന വഴിപാടുകളും മൂലമന്ത്രങ്ങളുമുണ്ട്. അവ പൂര്‍ണ്ണവിശ്വാസത്തോടെ ഭക്തിപൂര്‍വ്വം ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകും. ശ്രീമഹാവിഷ്ണുവിന് പ്രിയപ്പെട്ട പുഷ്പങ്ങളാണ് തുളസി, ചെത്തി, മന്ദാരം, പിച്ചകം തുടങ്ങിയവ. വിഷ്ണുസഹസ്രനാമസ്തോത്രം, വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം തുടങ്ങിയവ കൊണ്ടുള്ള അര്‍ച്ചനയാണ് മഹാവിഷ്ണുവിനായി സമർപ്പിക്കേണ്ടത്. അതേസമയം ഗണപതിഭഗവാന് പൂജയ്ക്ക് വയ്ക്കേണ്ട പ്രധാന വസ്തു കറുകപ്പുല്ലാണ്. അപ്പവും, മോദകവും. അഷ്ടോത്തരാര്‍ച്ചന, ഗണപതിസൂക്താര്‍ച്ചന മുതലായ അര്‍ച്ചനകളാണ് പ്രധാനം.
നാളികേരമുടയ്ക്കലാണ് ഗണപതി ഭഗവാനുള്ള പ്രത്യേക വഴിപാട്. ശ്രീപരമശിവന് ഇഷ്ട പുഷ്പം കൂവളത്തിലയാണ്. ഭസ്മാഭിഷേകം, ധാര തുടങ്ങിയവയാണ് പ്രധാനപ്പെട്ട അഭിഷേകങ്ങൾ. ആയുര്‍സൂക്താര്‍ച്ചന, സ്വയംവരപുഷ്പാഞ്ജലി, മംഗല്യപുഷ്പാഞ്ജലി, ഉമാമഹേശ്വരപുഷ്പാഞ്ജലി എന്നീ അര്‍ച്ചനകളും പ്രധാനപ്പെട്ടവയാണ്. ദീര്‍ഘായുസ്സ്, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം തുടങ്ങിയവയാണ് ഫലം. ഭഗവാന് ശ്രീകൃഷ്ണന്റെ ഇഷ്ടപുഷ്പമാണ് നീലശംഖ്പുഷ്പം, കൃഷ്ണതുളസി മുതലായവ. വെണ്ണ, അവില്, പഴം, പാല്‍പ്പായസം എന്നിവയാണ് നിവേദ്യങ്ങള്‍.
Post Your Comments