KeralaLatest NewsUAEIndia

‘ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു’ അറസ്റ്റിലായ ചാനൽ സംഘം നൽകിയ വ്യാജവാർത്ത ഇന്ത്യക്കെതിരെ, എന്നാൽ റിപ്പോർട്ട് ചെയ്തത് ഗൾഫിലെ അധികാരികളെ പ്രതിക്കൂട്ടിൽ ആക്കുന്ന തരത്തിൽ

വിസിറ്റിങ് വിസയില്‍ യുഎയില്‍ എത്തി മൂന്നു മാസം തെരുവോരത്ത് തങ്ങി മടങ്ങിപ്പോകുന്ന മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള വാര്‍ത്തയാണ് അറസ്റ്റിന് വഴിവെച്ചത്.

തിരുവനന്തപുരം: ഇന്ത്യക്കെതിരെയും വന്ദേ ഭാരത് മിഷനെതിരെയും കടുത്ത ആരോപണങ്ങൾ ഉയർത്തിയുള്ള റിപ്പോർട്ട് ആയിരുന്നു കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ഉയർത്തിയത്. ദുബായ് പുണ്യമാസമായി കരുതുന്ന റംസാന്‍ മാസത്തില്‍ അബുദാബിയിലെ തെരുവോരത്ത് മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ കഴിഞ്ഞ ഒന്നരമാസമായി പട്ടിണിയില്‍ കിടന്നു എന്ന വ്യാജവാര്‍ത്ത ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. വിസിറ്റിങ് വിസയില്‍ യുഎയില്‍ എത്തി മൂന്നു മാസം തെരുവോരത്ത് തങ്ങി മടങ്ങിപ്പോകുന്ന മത്സ്യത്തൊഴിലാളികളെ കുറിച്ചുള്ള വാര്‍ത്തയാണ് അറസ്റ്റിന് വഴിവെച്ചത്.

നോമ്പ് മാസത്തില്‍ ഇവര്‍ മുഴുപട്ടിണിയാണെന്ന വ്യാജവാര്‍ത്തയാണ് ഏഷ്യാനെറ്റ് പ്രചരിപ്പിച്ചത്. ഒന്നരമാസമായി മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം പട്ടിണിയിലാണ് എന്ന വാര്‍ത്തയിലെ പരാമര്‍ശമാണ് അബുദാബി അധികൃതരെ നടപടി വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചത്. മലയാളത്തിലുള്ള വാര്‍ത്തയും അറബി തര്‍ജിമയും ദുബായി പോലീസിന് ലഭിച്ചിട്ടുണ്ട്.ഒന്നരമാസം എന്നത് നോമ്പ് കാലമാണ്. എല്ലാവരും നോമ്പ് എടുക്കുകയും പട്ടിണിയില്‍ അകപ്പെടാതിരിക്കുകയും ചെയ്യേണ്ട സമയം. ഈ സുപ്രധാന സമയത്ത് അബുദാബി നഗരമധ്യത്തില്‍ പ്രവാസികള്‍ പട്ടിണിയില്‍ എന്ന വാര്‍ത്ത അധികൃതര്‍ക്ക് ക്ഷീണമായി. അബുദാബി സി ഐ ഡി വിഭാഗമാണ് അറസ്റ്റില്‍ ഇടപെട്ടത്.

കേരളത്തിൽ ഇരുന്ന് ഗൾഫിലെ വ്യാജ വാർത്ത നൽകി : ദൃശ്യങ്ങൾ ചിത്രീകരിച്ച ചാനല്‍ സംഘത്തെയും പ്രവാസി സംഘടന ഭാരവാഹികളെയും ദേശദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

വാര്‍ത്ത നല്‍കിയതിനു പിന്നാലെ പേരില്‍ ശക്തി തിയേറ്റേഴ്‌സ് ഭാരവാഹികള്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിലായിട്ട് ഒരാഴ്ചയായിട്ടും ഇവര്‍ക്ക് ജാമ്യം ലഭിച്ചിട്ടില്ല.ശക്തി തിയേറ്റേഴ്‌സ് ഭാരവാഹികളുടെ അറസ്റ്റിനു പിന്നാലെയാണ് ന്യൂസ് ക്യാമറാമാനും അക്കൗണ്ടന്റുും ഉള്‍പ്പെടുന്ന എഷ്യാനെറ്റ് ന്യൂസ് സംഘവും അറസ്റ്റിലായത്. ഇന്നലെ അര്‍ദ്ധരാത്രി ഒന്നരയോടെ ഇവര്‍ തങ്ങിയിരുന്ന ദുബായ് ഖിസൈസിലെ ഫ്‌ളാറ്റില്‍ എത്തിയാണ് ദുബായ് പൊലീസ് ഏഷ്യാനെറ്റ് സംഘത്തെ അറസ്റ്റ് ചെയ്തത്.

നേരത്തെ ഖത്തര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അനുമതി നിഷേധിച്ചുവെന്നുള്ള വ്യാജവാര്‍ത്ത പിറന്നതും കരിവെള്ളൂരില്‍ നിന്നാണ്. സങ്കേതിക പ്രശ്നങ്ങള്‍ക്കൊണ്ടാണ് വിമാനം റദ്ദാക്കിയത്. എന്നാല്‍, ഇക്കാര്യം ഇന്ത്യന്‍ എംബസിയോടു പോലും ചോദിക്കാതെ ഇയാള്‍ വ്യാജവാര്‍ത്ത പടച്ചുവിടുകയായിരുന്നു. ഇപ്പോൾ അറസ്റ്റിലായവരുടെ മോചനത്തിനായി രാജീവ് ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവർ ശ്രമിക്കുന്നതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button