രാജ്യത്തെ മുൻനിര ടെലികോം കമ്പനി ആയി ഭാരതി എയര്‍ടെല്ലില്‍ വൻ തുക നിക്ഷേപം നടത്താനൊരുങ്ങി, പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയ്ലിങ്ങ് സ്ഥാപനമായ ആമസോണ്‍ഡോട്ട്കോം. ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 200 കോടി ഡോളര്‍(15,105 കോടി രൂപ)ആണ് നിക്ഷേപിക്കുന്നതെന്നും വളര്‍ന്നുവരുന്ന രാജ്യത്തെ ഡിജിറ്റല്‍ ഇക്കോണമിയെ ലക്ഷ്യമിട്ടാണ് യുഎസ് ടെക് ഭീമന്റെ വരവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഭാരതി എയര്‍ടെലിന്റെ നിലവിലെ മൂല്യവുമായി താരതമ്യംചെയ്യുമ്പോള്‍ കമ്പനിയുടെ ഉടമസ്ഥാവകാശത്തില്‍ അഞ്ചുശതമാനം വിഹിതമാകും ആമസോൺ സ്വന്തമാക്കുക. 30 കോടി വരിക്കാരുമായി ഇന്ത്യയിൽ മൂന്നാം സ്ഥാനത്താണ് എയര്‍ടെല്‍.
Post Your Comments