KeralaLatest NewsNews

അടച്ചുകിടന്ന ഓഫീസിലെ ഇലക്ട്രിസിറ്റി ബിൽ പതിനായിരത്തിന് മുകളിൽ: പ്രതിഷേധവുമായി യുവതി

എറണാകുളം: അടച്ചുകിടന്ന ഓഫീസിലെ ബിൽ പതിനായിരത്തിന് മുകളിൽ വന്നെന്ന് വ്യക്തമാക്കി പ്രതിഷേധവുമായി യുവതി. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കെഎസ് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തിന് മുന്നിൽ നിന്നാണ് യുവതി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 2 മാസം നീണ്ട ലോക്ക് ഡൗണിന് ശേഷം ഓഫീസ് തുറന്നപ്പോൾ ഇലക്ട്രിസിറ്റി ബിൽ 12076 രൂപ വന്നെന്നാണ് യുവതി വ്യക്തമാക്കുന്നത്. നാല് മാസമായി റീഡിങ് എടുക്കാൻ ആൾ വന്നില്ലെന്നും കൂടാതെ ഇത്രയുമധികം തുക വന്ന കാരണം ചോദിച്ചപ്പോൾ പല ന്യായങ്ങളും പറയുന്നതായും യുവതി പറയുന്നു.

Read also: തലയില്ലാത്ത നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അന്വേഷണത്തില്‍ മികവ് തെളിയിച്ച് പൊലീസ്

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button