കൊല്ലം: സൂരജിന്‍റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട സ്വര്‍ണാഭരണങ്ങള്‍ ഉത്രയുടെ അമ്മ തിരിച്ചറിഞ്ഞു. ഉത്രയുടെ കുഞ്ഞിന്‍റെ ആഭരണങ്ങളും കുഴിച്ചിട്ടതിലുണ്ട്. അതേസമയം തെളിവ് നശിപ്പിക്കല്‍, ഗാര്‍ഹിക പീഡനം എന്നീ കേസുകള്‍ ചുമത്തി സൂരജിന്‍റെ അച്ഛന്‍ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. കേസില്‍ സുരേന്ദ്രന് മുഖ്യ പങ്കുണ്ടെന്നാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. സൂരജ് ഒറ്റയ്ക്കാണോ കൊലപാതകം നടത്തിയത് അതോ കുടുംബത്തിന്‍റെകൂടി പിന്തുണയോടെയാണോ എന്ന് അറിയുന്നതിനായി ചോദ്യം ചെയ്യൽ തുടരുകയാണ്.
Post Your Comments