Latest NewsUAENewsGulf

യു.എ.ഇയില്‍ കോവിഡ് 19 തീവ്രത കുറയുന്നു? പുതിയ കേസുകള്‍ പ്രഖ്യാപിച്ചു

അബുദാബി • യു.എ.ഇയില്‍ തിങ്കളാഴ്ച കോവിഡ് -19 ന്റെ പുതിയ 635 കേസുകള്‍ കൂടി കണ്ടെത്തിയതായി യു.എ.ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. 406 പേര്‍ക്ക് രോഗം ഭേദമായി.

തിങ്കളാഴ്ച നടത്തിയ 30,000 കോവിഡ് -19 ടെസ്റ്റുകളിലൂടെയാണ് 635 പുതിയ കേസുകൾ കണ്ടെത്തിയത്. മൊത്തം കേസുകളുടെ എണ്ണം 35,192 ആയി.

ആകെ രോഗമുക്തി നേടിയ കേസുകളുടെ എണ്ണം 18,338 ൽ എത്തി . നിലവിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് -19 കേസുകൾ 16,588 ആണ്.

രോഗം മൂലം രണ്ട് മരണങ്ങളും അതോറിറ്റി പ്രഖ്യാപിച്ചു, ഇതോടെ രാജ്യത്ത് ആകെ മരണങ്ങൾ 266 ആയി.

എല്ലാ രോഗികൾക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു. മുൻകരുതൽ നടപടികൾ പാലിക്കണമെന്ന് പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത മന്ത്രാലയം കൂടുതല്‍ അണുബാധകൾ ഒഴിവാക്കാൻ ആവശ്യമായ എല്ലാ വൈദ്യോപദേശങ്ങളും പാലിക്കണമെന്നും നിര്‍ദ്ദേശിച്ചു.

നേരത്തെ 900 ന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന യു.എ.ഇയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി 700 ല്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, വെള്ളിയാഴ്ച രാജ്യത്തെ പ്രധാന ബീച്ചുകളും പാര്‍ക്കുകളും ദുബായ് ഫ്രെയിമും സന്ദര്‍ശകര്‍ക്കായി തുറന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button