ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി അര്‍ദ്ധസൈനികരുടെ കാന്റീനില്‍ നിന്ന് ഒഴിവാക്കാനായി ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട വിദേശി ഉത്പന്നങ്ങളുടെ പട്ടിക പിന്‍വലിച്ചു . ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകമാണ് പട്ടിക പിന്‍വലിച്ചത്. ഒഴിവാക്കാനുള്ള ഉത്പന്നങ്ങളടങ്ങുന്ന പട്ടികയില്‍ ചില സ്വദേശി ഉത്പന്നങ്ങളും കടന്നുകൂടിയതാണ് പട്ടിക പിന്‍വലിച്ചത് ലിസ്റ്റ് തയ്യാറാക്കുന്നതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥന് പറ്റിയ പിശകാണ് ഇതിന് കാരണമെന്നും, അദ്ദേഹത്തിനെതിരെ നടപടിയുണ്ടാവുമെന്നുമാണ് അധികൃതര്‍ നല്കുന്ന സൂചന.
read also : പ്രതിഷേധക്കാർ എത്തിയപ്പോഴേക്കും പൊലീസുകാർ മുട്ടികുത്തി നിന്ന് മാപ്പ് അപേക്ഷിച്ചു; ശേഷം സംഭവിച്ചത്
അര്‍ദ്ധസൈനികരുടെ കാന്റീനുകളില്‍ ജൂണ്‍ ഒന്നുമുതല്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ മാത്രമാണ് വില്‍ക്കുകയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിദേശി ഉത്പന്നങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചത്.
Post Your Comments