Latest NewsIndiaNews

കനത്ത മഴയില്‍ മണ്ണിടിഞ്ഞ് 20 പേര്‍ക്ക് ദാരുണ മരണം

ഗുവാഹത്തി: കനത്ത മഴയില്‍ മണ്ണിടിഞ്ഞ് 20 പേര്‍ക്ക് ദാരുണ മരണം . അസമിലാണ് കനത്ത മഴയില്‍ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചിലില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ അസമിലെ ബരാക് വാലി മേഖലയിലെ മൂന്ന് ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചത്. മരിച്ചവരില്‍ ഏഴ് പേര്‍ കാച്ചര്‍ ജില്ലയില്‍നിന്നും ഏഴ് പേര്‍ ഹൈലകണ്ഡി ജില്ലയില്‍നിന്നുള്ളവരാണ്. കരിംഗഞ്ച് ജില്ലയില്‍ ആറ് പേരും മരിച്ചു.

Read Also : ആഞ്ഞടിയ്ക്കാന്‍ നിസര്‍ഗ : 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് : ഒന്നര കിലോമീറ്റര്‍ കടല്‍ കയറും… അതീവ ജാഗ്രത

വെള്ളപ്പൊക്കത്തില്‍ ഒമ്പത്‌പേര്‍ സംസ്ഥാനത്ത് മരിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴയാണ് ഇവിടെ. ഗോല്‍പാറ, നാഗോണ, ഹോജ ജില്ലകളെയാണ് വെള്ളപ്പൊക്കം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്. 356 ഗ്രാമങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണ്. 2678 ഹെക്ടറിലധികം വിളകള്‍ക്ക് നാശനഷ്ടമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button