ബീജിംഗ് : കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന ഡോക്ടറുടെ മരണത്തില്‍ ദുരൂഹത . ശരീരമാകെ കറുത്ത നിറം വ്യാപിച്ചു. ചൈനയിലെ വുഹാനില്‍ പുതിയ ഇനം വൈറസ് മനുഷ്യരില്‍ പടര്‍ന്നു പിടിക്കുന്നതായി കണ്ടെത്തിയ ഡോ. ലീ വെന്‍ ലിയാംഗിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഡോ. ഹു വെയ്ഫംഗിന്റെ മരണത്തിലാണ് ദുരൂഹതയുള്ളത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഹു വെയ്ഫംഗ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ നാല് മാസമായി കോവിഡ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൈനീസ് മാദ്ധ്യമങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ യൂറോളജിസ്റ്റ് ആയിരുന്ന ഹു വെള്ളിയാഴ്ചയാണ് മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ മരിക്കുന്ന ആറാമത്തെ ഡോക്ടറാണ് ഹു.
Read Also : സൗദിയില്‍ കോവിഡ് മരണസംഖ്യ ഉയരുന്നു; ഇന്ന് മാത്രം മരിച്ചത് 24 പേര്‍
അതേ സമയം, ഹു വിന്റെ മരണത്തെ സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിന്റെ ഭാഗത്ത് നിന്നും ഇതേവരെ ഉണ്ടായിട്ടില്ല. ഫെബ്രുവരി ആദ്യം ഇവിടുത്തെ 68 ജീവനക്കാര്‍ക്കാണ് കൊവിഡ് ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചികിത്സയില്‍ കഴിഞ്ഞ ഹുവിന്റെ നില അതീവ ഗുരുതരമായിരുന്നു. കരളിന്റെ പ്രവര്‍ത്തനം തകരാറിലായ ഹുവിന്റെ ത്വക്ക് ഇരുണ്ട നിറമായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ചൈനീസ് മാദ്ധ്യമങ്ങള്‍ നേരെ പുറത്തുവിട്ടിരുന്നു. ഹുവിനെ പോലെ തന്നെ ചികിത്സയ്ക്കിടെ ത്വക്ക് ഇരുണ്ട് ഗുരുതരാവസ്ഥയില്‍ തുടര്‍ന്നിരുന്ന മറ്റൊരു ഡോക്ടറായിരുന്ന യി ഫെന്‍ രോഗമുക്തനാവുകയും ആശുപത്രി വിടുകയും ചെയ്തിരുന്നു.
ഇവരുടെയെല്ലാം സഹപ്രവര്‍ത്തകനായിരുന്ന ഡോ. ലീ വെന്‍ ലിയാംഗിന്റെ മരണം ചൈനീസ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഡിസംബറില്‍ തന്നെ വൈറസിനെ പറ്റി മുന്നറിയിപ്പ് നല്‍കിയ 34 കാരനായ ഓഫ്ത്താല്‍മോളജിസ്റ്റായ ലീയുടെ ആരോപണങ്ങള്‍ ഭരണകൂടം തള്ളിയിരുന്നു. മാത്രവുമല്ല ലീയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഒടുവില്‍ രോഗികളെ ചികിത്സിച്ച ലീയ്ക്ക് ജനുവരിയില്‍ കൊവിഡ് പിടിപെടുകയും ഫെബ്രുവരിയില്‍ മരണം സംഭവിക്കുകയും ചെയ്തിരുന്നു. ലീയെ പോലെ തന്നെ വൈറസിനെ പറ്റി മുന്നറിയിപ്പ് നല്‍കിയ വുഹാന്‍ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ ജീവനക്കാരെ അതികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആശുപത്രിയിലെ എമര്‍ജന്‍സി യൂണിറ്റ് ഡയറക്ടറായ ഐ ഫെന്‍ പറഞ്ഞിരുന്നു.
Post Your Comments