KeralaLatest NewsNews

നാല് ദിവസത്തിനിടെ 13 നുഴഞ്ഞുകയറ്റക്കാരെ കാലപുരിയ്ക്കയച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍ • ജമ്മു കശ്മീരിലെ ഇരട്ട ജില്ലകളായ രജൗരി, പൂഞ്ച് എന്നിവിടങ്ങളിലെ നിയന്ത്രണ രേഖയിലെ വന്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തകര്‍ത്തതായും ഇവിടെ നിന്ന് കഴിഞ്ഞ നാല് ദിവസങ്ങളിലായി പതിമൂന്ന് തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു.

രജൗരിയിലെ നൗഷേറ സെക്ടറിലും പൂഞ്ചിലെ മെൻഡാർ സെക്ടറിലും തെരച്ചില്‍ നടക്കുകയാണെന്നും ജമ്മുവിലെ കരസേന ഉദ്യോഗസ്ഥർ പറഞ്ഞു.

കേന്ദ്രഭരണ പ്രദേശത്ത് തീവ്രവാദ-അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ സായുധ സംഘം ജമ്മു കശ്മീരിലേക്ക് കടക്കാൻ ഒരുങ്ങുന്നുവെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് മെയ് 28 നാണ് നുഴഞ്ഞുകയറ്റ വിരുദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

നൗഷേറ സെക്ടറിൽ തിങ്കളാഴ്ച മൂന്ന് നുഴഞ്ഞുകയറ്റക്കാർ കൊല്ലപ്പെട്ടുവെന്നും മറ്റ് പത്ത് പേരെ നേരത്തെ മെൻഡറിൽ വച്ച് വധിച്ചതായും സൈനിക വൃത്തങ്ങള്‍ പറഞ്ഞു.

നിയന്ത്രണമേഖലയിലെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം തീവ്രവാദികളൊന്നും ജനവാസ മേഖലയിലേക്ക് കടന്നിട്ടില്ലെന്ന് ഉറപ്പാക്കാനായി നിയന്ത്രണ രേഖയോട് അടുത്ത് കിടക്കുന്ന ചില ഗ്രാമങ്ങൾ ഉൾപ്പെടെ നിരവധി മേഖലകളിൽ തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തിവരികയാണെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button