Latest NewsNewsInternational

കോവിഡ്: സാമ്പത്തിക വ്യവസ്ഥകളേക്കാളും പ്രാധാന്യം നല്‍കേണ്ടത് മനുഷ്യ ജീവനാണെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

വത്തിക്കാന്‍ സിറ്റി: കോവിഡ് വ്യാപനം ചെറുക്കാനായി പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ വിവിധ രാജ്യങ്ങള്‍ പിൻവലിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സാമ്പത്തിക വ്യവസ്ഥകളേക്കാളും പ്രാധാന്യം നല്‍കേണ്ടത് മനുഷ്യ ജീവനാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആളുകള്‍ക്ക് രോഗമുക്തി നേടുകയാണ് പ്രധാനമായ കാര്യം. രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രമാകേണ്ടതുണ്ട്. എന്നാല്‍ അതിലും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത് ആളുകള്‍ രോഗ വിമുക്തി നേടുന്നതാണ്. പരിശുദ്ധാത്മാവിന്‍റെ വാസസ്ഥലമാണ് നമ്മുടെ ശരീരം, എന്നാല്‍ സാമ്പത്തിക വ്യവസ്ഥ അങ്ങനെയല്ലെന്നും മാര്‍പ്പാപ്പ കൂട്ടിച്ചേർത്തു.

Read also: മദ്യശാലകൾ തുറന്നെങ്കിലും സംസ്ഥാനത്തേക്കുള്ള മദ്യവരവിൽ ഗണ്യമായ കുറവ്

വൈറസ് പൂര്‍ണമായി നിയന്ത്രണത്തിലായോയെന്ന് തീര്‍ച്ചയില്ലാത്ത സാഹചര്യങ്ങളില്‍ പോലും നിയന്ത്രണങ്ങള്‍ നീക്കുകയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും മഹാമാരിയെ നേരിടുന്നതില്‍ കൂടുതല്‍ രാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കണമെന്നും മാര്‍പ്പാപ്പ വ്യക്തമാക്കുകയുണ്ടായി. സാമൂഹ്യ അകലം പാലിച്ച് മാസ്ക് ധരിച്ച് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ നിരവധി പേരാണ് മാർപാപ്പയുടെ സന്ദേശം കേൾക്കാനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button