KeralaLatest NewsNews

പാസ് നൽകിയുള്ള നിയന്ത്രണം തുടരും: ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം തീരുമാനിക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു വരുന്നവർക്കു പാസ് നൽകിയുള്ള നിയന്ത്രണം തുടരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പാസിൽ പറയുന്ന സമയത്ത് അതിർത്തിയിൽ എത്തിയാലേ കേരളത്തിലേക്കു പ്രവേശനം നൽകൂവെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്നാടും ഇ–പാസ് തുടരും. റോഡ്, ട്രെയിൻ, വ്യോമ മാർഗമെത്തുന്നവർക്കെല്ലാം ഇത് ബാധകമാണ്. 14 ദിവസം ഹോം ക്വാറന്റീൻ; അതിനു സൗകര്യമില്ലെങ്കിൽ 7 ദിവസം പണം നൽകിയുള്ള സർക്കാർ ക്വാറന്റീനും നിർബന്ധമാണ്.

Read also: അവധിക്ക് നാട്ടില്‍ പോയ പ്രവാസികൾക്ക് ആശ്വാസ വാര്‍ത്തയുമായി കുവൈറ്റ്: വിസിറ്റിംഗ് വിസയുടെ കാലാവധിയും നീട്ടി

സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും. ആരാധനാലയങ്ങൾ തുറക്കണമോയെന്നു ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു തീരുമാനിക്കും. കർണാടകയിലേക്കുള്ള യാത്രയ്ക്ക് ഇനി പാസ് വേണ്ട. എന്നാൽ സേവാസിന്ധു വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button