കോഴിക്കോട്: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് മാവൂര്‍ സ്വദേശിനി സുലൈഖ ഗള്‍ഫില്‍നിന്നെത്തി സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിഞ്ഞത് രണ്ട് ദിവസം മാത്രം. മെയ് ഇരുപതാം തീയതി ഭര്‍ത്താവിനൊപ്പം റിയാദില്‍നിന്നു കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവര്‍ 23-ാം തീയതി വരെയാണ് കോഴിക്കോട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിഞ്ഞത്.
ഹൃദ്രോഗിയായ ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് കൊണ്ട് പോയതോടെയാണ് ഇവരെ വീട്ടിലേക്ക് പോകാൻ അനുവദിച്ചത്. മാവൂര്‍ പഞ്ചായത്ത് അധികൃതരോ ആരോഗ്യ വിഭാഗമോ ഇക്കാര്യം അറിഞ്ഞിട്ടില്ലായിരുന്നു. 25-ാം തീയതി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലാക്കുകയും ഇന്ന് മരിക്കുകയുമായിരുന്നു. ഇവരുടെ ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കുടുബം ക്വാറന്റീനിലാണ്.
Post Your Comments