ന്യൂയോര്‍ക്ക് : കോവിഡിന് പുതിയ രോഗലക്ഷണങ്ങള്‍ കണ്ടെത്തി. നാഡി വ്യവസ്ഥയെ ബാധിയ്ക്കുന്നതാണ് പുതിയ രോഗലക്ഷണങ്ങള്‍. തലവേദന, മണം, രുചി എന്നിവ തിരിച്ചറിയാനാവാത്ത അവസ്ഥ, ഹൃദയാഘാതം, അബോധാവസ്ഥ, ചുഴലി തുടങ്ങിയവയാണു നാഡീവ്യവസ്ഥയെ ബാധിക്കുന്ന പ്രധാന കോവിഡ് ലക്ഷണങ്ങളെന്നു പഠനം.
മെര്‍സ് കോവ്, സാര്‍സ് കോവ് 1, എന്നീ കൊറോണ വൈറസുകളുമായി പുതിയ കൊറോണ വൈറസിനെ (സാര്‍സ് കോവ് 2) താരതമ്യം ചെയ്തു നടത്തിയ പഠനം അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനാണ് പുതിയ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
കൊറോണ വൈറസുകളുടെ പൊതുസ്വഭാവങ്ങള്‍ കോവിഡ് 19നിലും പ്രകടമാണെന്നും നാഡീവ്യൂഹത്തെയാണ് ഇതു കാര്യമായി ബാധിക്കുകയെന്നും പഠനത്തില്‍ പറയുന്നു.
പ്രത്യേകമായി തയാര്‍ ചെയ്ത ഒരു മെഡിക്കല്‍ ബാഗില്‍ രക്ത പ്ലാസ്മയ്‌ക്കൊപ്പം റൈബോഫ്‌ലാവിന്‍ കലര്‍ത്തി ഇതിലേക്ക് അള്‍ട്രാവയലറ്റ് രശ്മികള്‍ അടിപ്പിച്ചാണു പരീക്ഷണം നടത്തിയത്.പരീക്ഷണശേഷം വൈറസുകള്‍ പൂര്‍ണമായി നശിച്ചതായി ശാസ്ത്രജ്ഞര്‍ പറഞ്ഞു.
ആശുപത്രികളിലും ബ്ലഡ്ബാങ്കുകളിലും മറ്റും ദാതാക്കളില്‍ നിന്നു സ്വീകരിക്കുന്ന രക്തം സുരക്ഷിതമാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണു ഗവേഷകര്‍ പറയുന്നത്.എന്നാല്‍ രക്തദാനം വഴി കോവിഡ് പടരുമോയെന്നു തീര്‍ച്ചപ്പെടുത്തിയിട്ടില്ല.
Post Your Comments