Latest NewsKeralaNews

സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസ് തുടങ്ങും, ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതൽ അന്തർ ജില്ലാ ബസ് യാത്രകൾക്ക് അനുമതി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ബസിൽ പകുതി സീറ്റിൽ മാത്രം യാത്രക്കാരെ അനുവദിക്കും. യാത്രാ നിരക്ക് 50% കൂട്ടാൻ സാധ്യതയുണ്ട്. ഇതു സംബന്ധിച്ച പ്രഖ്യാപനം വൈകുന്നേരം മുഖ്യമന്ത്രി നടത്തും.

അന്തർ സംസ്ഥാന യാത്രകൾക്കുള്ള അനുമതി തൽക്കാലം ഉണ്ടാകില്ല. കേന്ദ്ര നിർദേശം കൂടി പരിഗണിച്ചാകും തീരുമാനം. ജൂണ്‍ എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള്‍ തുറക്കുകയും അവിടെ തന്നെ ഇരുന്ന് ഭക്ഷണ കഴിക്കാനും അനുവാദം നല്‍കും. മുൻകൂട്ടി ബുക്ക് ചെയ്ത് ഭക്ഷണം വിളമ്പണമെന്ന നിർദേശമുണ്ട്.

അതേസമയം മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്കു വരുന്നവരുടെ നിയന്ത്രണം തുടരും. പാസിൽ പറയുന്ന സമയത്ത് എത്തിയാലേ കേരളത്തിലേക്കു പ്രവേശനം അനുവദിക്കൂ. മാളുകളിലെ കടകൾ പകുതി വീതം തുറക്കാൻ അനുവദിച്ചേക്കുമെന്നാണ് വിവരം. എന്നാൽ ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മതമേലധ്യക്ഷന്മാരുമായി ചര്‍ച്ചചെയ്ത ശേഷമാകും തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button