കുവൈറ്റ് സിറ്റി : പ്രവാസി ഇന്ത്യക്കാരൻ കുവൈറ്റിൽ ജീവനൊടുക്കി. സാലിഹിയ ഏരിയയിൽ ബഹുനില കെട്ടിടത്തിന്റെ ഇരുപത്തി ഒന്‍പതാം നിലയില്‍ നിന്ന് യുവാവ് ചാടുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. കെട്ടിടത്തില്‍ ജോലി ചെയ്തിരുന്ന ടെക്നീഷ്യനാണ് ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Post Your Comments