കൊച്ചി : വിമാനയാത്രക്കാര്‍ക്കും വിമാനകമ്പനികള്‍ക്കും പ്രത്യേക നിര്‍ദേശങ്ങളുമായി ഡിജിസിഎ . ആഭ്യന്തര വിമാന സര്‍വീസുകളിലെയും മധ്യ സീറ്റ് കഴിവതും ഒഴിവാക്കാന്‍ ഡിജിസിഎ വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. യാത്രക്കാരുടെ ബാഹുല്യവും ടിക്കറ്റിന്റെ ആവശ്യകതയും കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ഉപാധികളോടെ മധ്യസീറ്റില്‍ ആളെ ഇരുത്താം. ഒരേ കുടുംബത്തിലെ അംഗങ്ങളാണെങ്കില്‍ അടുത്തടുത്ത് ഇരിക്കാന്‍ അനുവദിക്കാം.
മധ്യസീറ്റില്‍ യാത്രക്കാരനെ ഇരുത്തുമ്പോള്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതല്‍ പാലിക്കണം. ഫേസ് മാസ്‌ക്കിനും ഫേസ് ഷീല്‍ഡിനും പുറമേ ശരീരംമുഴുവനായി മറയ്ക്കുന്ന ഗൗണും നല്‍കണം. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. രാജ്യാന്തര വിമാനങ്ങളിലെ മധ്യസീറ്റ് ഒഴിവാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
Post Your Comments