
കൊല്ലം : ഭാര്യയുമായി വഴക്കിടുന്നതിനിടെ തടസ്സം പിടിക്കാനെത്തിയ ഭാര്യ മാതാവിന്റെ പല്ല് അടിച്ച് കൊഴിച്ച് മരുമകന്‍ അറസ്റ്റിൽ. ഭാര്യാമാതാവിന്റെ മുഖത്തിടിച്ച് ആറ് പല്ലുകളാണ് മരുമകന്‍ അടിച്ച് കൊഴിച്ചത്. പൂതക്കുളം ഡോക്ടര്‍മുക്ക് രേവതിയില്‍ പ്രസാദിന്റെ ഭാര്യ കസ്തൂര്‍ബ പ്രസാദിന്റെ (70) മുഖത്താണ് മരുമകന്‍ തിരുവല്ല സ്വദേശി സുബിന്‍ (30) കഴിഞ്ഞദിവസം അടിച്ചത്.
അക്രമത്തിനിരയായ അമ്മയുടെ പരാതിയെ തുടർന്നാണ് പരവൂര്‍ എസ്.ഐ. വി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുബിനെ അറസ്റ്റ് ചെയ്തത്. പരവൂരിലെ താത്കാലിക ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്ത് ജയിലിലാക്കി.
Post Your Comments