തിരുവനന്തപുരം: കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം കേരള കോണ്‍ഗ്രസ് പുകയുന്നു . പി.ജെ.ജോസഫ് യുഡിഎഫ് വിട്ടേക്കും. കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗം യു.ഡി.എഫുമായി ഇടയുന്നു. ജോസ് കെ. മാണി പക്ഷത്തിന്റെ കൈവശമുള്ള കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നില്ലെങ്കില്‍ മുന്നണി വിടാനാണ് തയാറെടുക്കുന്നത്. മുന്നണി വിട്ടാലും സമദൂരം പ്രഖ്യാപിച്ച് സ്വതന്ത്ര നിലപാട് സ്വീകരിക്കും. മുന്നണി നേതൃത്വം ചര്‍ച്ച ചെയ്തുണ്ടാക്കിയ ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കിട്ടുന്നില്ലെങ്കില്‍ യു.ഡി.എഫില്‍ തുടരേണ്ടെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.
Post Your Comments