KeralaLatest NewsNews

വാട്സ്ആപ്പ് പ്രചാരണം : കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചു

കണ്ണൂര്‍ • വാട്സ് ആപ്പിലെ തെറ്റായ പ്രചാരണത്തില്‍ മനംനൊന്ത് കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിച്ചു. ന്യൂമാഹി പി.എച്ച്​.സിയിലെ ആരോഗ്യ പ്രവർത്തകയാണ്​ അമിതമായി ഗുളികകള്‍ കഴിച്ചു ആത്മഹത്യക്ക്​ ശ്രമിച്ചത്​. ഇവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താൻ ജോലിചെയ്​തെന്ന്​ ചിലർ കു​പ്രചരണം നടത്തുന്നു. ആത്മാർഥമായി ചെയ്യുന്ന തന്നോട്​ ചിലർ എന്തിനാണ്​ ഇങ്ങനെ പൊരുമാറുന്നതെന്ന്​ അറിയില്ലെന്നും തന്റെ മരണത്തിന്​ ഉത്തരവാദികൾ സഹപ്രവർത്തകർ ഉൾപ്പെടെ നാലു​പേരാണെന്നും ഇവരുടേതെന്ന പേരിൽ വാട്​സ്​ആപിൽ പ്രചരിക്കുന്ന ആത്മഹത്യ കുറിപ്പിൽ പറയുന്നു.

മൂന്ന് മാസത്തിലധികമായി അവധിപോലും എടുക്കാതെ ജോലി ചെയ്യുന്ന തനിക്കെതിരെ ചിലർ കുപ്രചരണങ്ങൾ അഴിച്ചുവിടുന്നു. വീടുകളിൽ പോയി രോഗികളെ പരിചരിക്കുന്ന തന്നെക്കുറിച്ച്​ ആരും ഇതുവരെ പരാതി ഉന്നയിച്ചിട്ടില്ലെന്നും കുറിപ്പിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button