KeralaLatest NewsNewsGulfQatar

ഖത്തറിൽ ദിനംപ്രതി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയർന്നു തന്നെ : രണ്ടു പേർ കൂടി മരിച്ചു

ദോഹ : ഖത്തറിൽ കോവിഡ് ബാധിച്ച് രണ്ടു പേർ കൂടി ഞായറാഴ്ച മരിച്ചു. 53 ഉം 77 ഉം വയസുള്ളവരാണ് മരണമടഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,081 പേരില്‍ നടത്തിയ പരിശോധനയില്‍ 1,648 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38ഉം, രോഗം സ്ഥിരീകരിച്ചവരുടെ 56,910ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 4,451 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 30,290 ആയി ഉയർന്നു. നിലവിൽ 26,582പേരാണ് ചികിത്സയിലുള്ളത്. . 232 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 2,22,069പേർ കോവിഡ് പരിശോധനക്ക് വിധേയമായി.

Also read : ക്വാറന്റീന്‍ ലംഘിച്ചെന്ന പ്രചാരണത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ആരോഗ്യപ്രവര്‍ത്തക ഗുരുതരാവസ്ഥയില്‍

സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച്‌ 23പേർ കൂടി ഞായറാഴ്ച് മരിച്ചു. മക്ക, ജിദ്ദ, മദീന, റിയാദ്, ദമ്മാം, ഹുഫൂഫ് എന്നിവിടങ്ങളിലാണ് മരണം. പുതിയതായി 1,877 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 85,261ഉം ആയതായി അധികൃതർ അറിയിച്ചു. 3,559 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 62,442 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 22,316 ആളുകൾ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,00 കോവിഡ് ടെസ്റ്റുകൾ രാജ്യത്ത് നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button