Latest NewsNewsOmanGulf

ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു

മസ്കറ്റ് : ഗൾഫിൽ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു . കൊല്ലം അഞ്ചല്‍ സ്വദേശി വിജയനാഥ് (68) ആണ് ഒമാനിൽ ഞായറാഴ്ച ഉച്ചയോടെ മരിച്ചത്. മസ്‌കത്തിലുള്ള മകന്റെ അടുത്ത് സന്ദർശക വിസയിൽ എത്തിയതായിരുന്നു. ഇവിടെ വെച്ച് രോഗം ബാധിക്കുകയും ഗുരുതരമായതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഒമാനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് വിശ്വനാഥ്. നേരത്തെ ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രന്‍ നായര്‍ എറണാകുളം സ്വദേശി വിപിന്‍ സേവ്യര്‍ എന്നിവരാണ് മരിച്ചത്. ആകെ 44പേരാണ് ഒമാനിൽ മരിച്ചത്.

Also read : ക്വാറന്റൈന്‍ ചട്ടം ലംഘിച്ചു താമസിക്കാനെത്തിയവർക്കെതിരെ നാട്ടുകാർ രംഗത്ത്

അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വരും ദിവസങ്ങളിൽ വര്‍ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഒമാന്‍ ആരോഗ്യമന്ത്രി അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി അറിയിച്ചു. ഒമാന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പ്രതിദിനം 400 മുതല്‍ 800 വരെ എന്ന തോതിലാണ് രോഗ ബാധിതരുടെ എണ്ണം ഉയരുന്നത്. മുന്നറിയിപ്പുകള്‍ ലംഘിച്ച് റമദാനില്‍ നിരവധി ഒത്തുചേരലുകള്‍ നടന്നതാണ് ഇതിനുകാരണമെന്നും, തറാവീഹ് നമസ്‌കാരത്തിനും നോമ്പുതുറക്കാനും പല സ്ഥലങ്ങളിലും നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ഒത്തുചേരലുകള്‍ നടന്നതും രോഗബാധിതര്‍ വര്‍ധിക്കാന്‍ കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button