UAELatest NewsNewsGulf

കോവിഡ് പരിശോധനയിൽ മുന്നിലെത്തി ഗൾഫ് രാജ്യം

അബുദാബി : കോവിഡ് പരിശോധനയിൽ ഏറെ മുന്നിലെത്തി യുഎഇ. ഓരോ പത്തുലക്ഷം പേരിലും ശരാശരി രണ്ടു ലക്ഷത്തിലധികം പേർക്ക് (213636). ആണ് രാജ്യത്ത് കോവിഡ് പരിശോധന നടത്തുന്നത്. . ഇതുവരെ 21 ലക്ഷത്തിലധികം പേരിൽ പരിശോധന നടത്തി. കഴിയുന്നത്ര പരിശോധനകൾ നടത്തി നേരത്തേ തന്നെ ചികിത്സ ആരംഭിക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്രയധികം പരിശോധനകൾ യുഎഎയിൽ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Also read : കേരളത്തില്‍ ഇന്ന് 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം

നിശ്ശബ്ദ രോഗവാഹകരായി സമൂഹത്തിന് രോഗം നൽകുന്നവരെ കണ്ടെത്തി രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാൻ, പരിശോധനകൾ വർധിപ്പിക്കണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രോഗികളുടെ എണ്ണം കൂടുതലായി ആദ്യം വരുമെങ്കിലും രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കാം. അങ്ങനെ രോഗത്തെ ക്രമേണ വരുതിയിലാക്കാമെന്നു വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം മൊത്തം പരിശോധനകളുടെ എണ്ണത്തിൽ വികസിത രാജ്യങ്ങളായ റഷ്യയും അമേരിക്കയും മുൻപിലാണെങ്കിലും ശരാശരി പരിശോധനനകളിൽ യുഎഇയ്ക്കു പിന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button