യുദ്ധത്തിലൂടെയല്ലാതെ ഇന്ത്യ വിചാരിച്ചാല്‍ ചൈനയ്ക്ക് വളരെ നിസ്സാരമായി പണി കൊടുക്കാന്‍ പറ്റുമെന്ന് എന്‍ജിനീയറും ശാസ്ത്രജ്ഞനുമായ സോനം വാങ്‌ചുക്.’ഒരാഴ്ച കൊണ്ട് ടിക് ടോക് ഉപയോഗം നിര്‍ത്തുക, ഒരു വര്‍ഷം കൊണ്ട് ചൈനീസ് നിര്‍മ്മിത ഹാര്‍ഡ് വെയറുകളും ഒഴിവാക്കുക. അതിര്‍ത്തിയില്‍ നമ്മുടെ സൈനികര്‍ ബുള്ളറ്റുകള്‍ കൊണ്ട് മറുപടി പറയുമ്പോള്‍, നമ്മുടെ വാലറ്റുകള്‍ കൊണ്ട് നമുക്കും ചൈനയ്ക്കു മറുപടി കൊടുക്കാം.
130 കോടി ഇന്ത്യക്കാരും, ഇന്ത്യക്ക് പുറത്തുള്ള 3 കോടി പ്രവാസികളും വിചാരിച്ചാല്‍ നിഷ്പ്രയാസം ചൈനയില്‍ കനത്ത ആഘാതമേല്‍പ്പിക്കാന്‍ സാധിക്കും’ എന്നാണ് സോനം വാങ്‌ചുക് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. അഞ്ച് ലക്ഷം കോടി രൂപയാണ് വ്യവസായത്തിലൂടെ ഇന്ത്യയില്‍ നിന്നും ചൈന പ്രതിവര്‍ഷം ഉണ്ടാക്കി കൊണ്ടു പോകുന്നത്. ഇതേ പണം ഉപയോഗിച്ചു വാങ്ങുന്ന അത്യാധുനിക ആയുധങ്ങള്‍ ഉപയോഗിച്ചാണവര്‍ അതിര്‍ത്തിയില്‍ നമ്മളുടെ സൈനികരെ കൊല്ലുന്നത്.
സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചലച്ചിത്രമായ ത്രീ ഇഡിയറ്റ്സിലെ അമീര്‍ ഖാന്‍ റെ നായക കഥാപാത്രമായ ഫുന്‍സുക് വാങ്ഡു, സോനം വാങ്‌ചുകില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ലോക പ്രശസ്ത മോഡലും ബോളിവുഡ് അഭിനേതാവുമായ മിലിന്ദ് സോമനും സോനം വാങ്‌ചുകിന്റെ അഭിപ്രായത്തെ പിന്തുണച്ച്, ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് രംഗത്തു വന്നിട്ടുണ്ട്.
Post Your Comments