Latest NewsNewsIndia

ആരാധനാലയങ്ങള്‍,ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍ എന്നിവ ജൂൺ 8 മുതൽ: കൂടുതൽ ഇളവുകളുമായി മാർഗനിർദേശം

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയെങ്കിലും ആരാധനാലയങ്ങള്‍,ഷോപ്പിങ് മാളുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ എന്നിവ ജൂണ്‍ എട്ടുമുതല്‍ തുറന്നു പ്രവര്‍
ത്തിക്കാന്‍ അനുമതി. ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ജൂൺ എട്ടു മുതലുള്ള ഇളവുകൾ കണ്ടയ്ന്‍മെന്റ് സോണുകളില്‍ ബാധകമല്ല. ഇവിടങ്ങളിൽ കടുത്ത നിയന്ത്രണം തുടരും. മറ്റുള്ള ഇടങ്ങളിൽ ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവയും ജൂൺ എട്ടിന് ശേഷം തുറക്കാനാകും. ആരോഗ്യ വകുപ്പിന്റെ മാർഗരേഖ അനുസരിച്ചായിരിക്കണം ഇവ പ്രവർത്തിക്കേണ്ടത്.

Read also: അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് വിലക്കില്ല; പ്രത്യേക അനുമതി തേടേണ്ടതില്ല

സംസ്ഥാനം കടന്നും ജില്ല കടന്നുമുള്ള യാത്രയ്ക്കും അനുമതിയുണ്ട്. ഇതിന് മുൻകൂർ അനുമതിയോ ഇ–പാസോ ആവശ്യമില്ല. അതത് സംസ്ഥാന സർക്കാരുകൾക്കു സാഹചര്യം വിലയിരുത്തി നിയന്ത്രണം ഏർപ്പെടുത്താം. അതേസമയം രാത്രിയാത്രാ നിരോധനം തുടരും. രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിൽ സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാര്‍ക്കുകളും തുറക്കും. മറ്റ് പൊതുപരിപാടികള്‍ക്കും ഈ ഘട്ടത്തില്‍ അനുവാദം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button