KeralaLatest NewsNews

സംസ്ഥാനത്ത് രോ​ഗവ്യാപനം വളരെ കുറവാണ്: ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാലും ജനങ്ങള്‍ കോവിഡിനെതിരായ ജാ​ഗ്രത കൈവിടരുതെന്ന് ഇ പി ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രോ​ഗവ്യാപനം വളരെ കുറവാണെന്നും അത് നമ്മള്‍ സ്വീകരിച്ച ജാ​ഗ്രതയുടെ ഫലമാണെന്നും മന്ത്രി ഇ പി ജയരാജന്‍. തുടര്‍ന്നും ജനങ്ങള്‍ സഹകരിക്കുമെന്നാണ് പ്രതീക്ഷ. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചാലും ജനങ്ങള്‍ കോവിഡിനെതിരായ ജാ​ഗ്രത കൈവിടരുത്. ലോക്ക്ഡൗണ്‍ സംബന്ധിച്ച പുതിയ മാര്‍​ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ തന്നെ കേന്ദ്രം സംസ്ഥാനങ്ങളെ രേഖാമൂലം അറിയിക്കുമെന്നാണ് കരുതുന്നത്. അതിനു ശേഷം കൂടിയാലോചിച്ച്‌ നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Read also: തി​രു​വ​ന​ന്ത​പു​ര​ത്തി​നും എ​റ​ണാ​കു​ള​ത്തി​നു​മി​ട​യി​ല്‍ ട്രെയിൻ സർവീസ്

വേണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് ആലോചിച്ച ശേഷം സംസ്ഥാനം നിലപാട് വ്യക്തമാക്കും. ഇത്തരം കാര്യങ്ങളില്‍ നമ്മുടെ സംസ്ഥാനം വളരെ വേ​ഗം കാര്യങ്ങള്‍ നിരീക്ഷിച്ച്‌ തീരുമാനമെടുക്കും. അതുകൊണ്ടു തന്നെ സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം എന്താണെന്ന് ഉടനെ തന്നെ അറിയാനാകുമെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. രാജ്യവ്യാപകമായി തീവ്രബാധിതമേഖലകളില്‍ മാത്രം ലോക്ക്ഡൗണ്‍ വീണ്ടും ഒരു മാസം കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button