അബുദാബി : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന പത്തനംതിട്ട റാന്നി ചേലക്കാട് പൂഴിക്കുന്ന് തച്ചനാലിൽ ഹൗസിൽ ടി.ടി.തോമസ് (53) ആണ് അജ്മാൻ ഷെയ്ഖ് ഖലീഫാ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്.
Also read : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 1.80 ലക്ഷം കടന്നു
പനി ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. ഷാർജയിലാണ് തോമസ് താമസിച്ചിരുന്നത്. താവ്: ഫിലിപ്പ് തോമസ്. മാതാവ്: ഏലിയാമ്മ. ഭാര്യ: കുഞ്ഞു കുഞ്ഞമ്മ (ബീന). മക്കൾ: ഷിബിൽ, ഷിബിൻ, സ്നേഹ.
സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരിച്ചു. ജിദ്ദ സനാഇയ്യയിൽ ടിഷ‍്യൂ പേപ്പർ കമ്പനിയിൽ ജീവനക്കാരനായിരുന്ന മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി പുതിയത്ത് മുഹമ്മദ് എന്ന കുഞ്ഞു (52) ആണ് മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് നാല് ദിവസം മുമ്പ് ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. . ജിദ്ദയിൽ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് ഇദ്ദേഹം. മാതാവ്: ആയിശുമ. ഭാര‍്യ: നഫീസ. മക്കൾ: സക്കീർ ഹുസൈൻ (കുവൈത്ത്), മുഹമ്മദ് ഷമീൽ, സഹീന.
Post Your Comments