
ബാലസോര്‍ • കേരളത്തില്‍ നിന്ന് കുടിയേറ്റ തൊഴിലാളികളുമായി പശ്ചിമ ബംഗാളിലേക്ക് പോയ ബസ് ഒഡിഷയിലെ ബാലസോര്‍ ജില്ലയില്‍ വച്ച് മറിഞ്ഞ് ഏഴ് പേര്‍ക്ക് പരിക്കേറ്റു. 38 യാത്രക്കാരുള്ള ബസ് കൊൽക്കത്തയിലേക്കുള്ള യാത്രയിലായിരുന്നു. ബാലസോർ ടൗണിന് സമീപം വച്ചാണ് ബസ് ദേശീയപാത 16 ൽ നിന്ന് തെന്നിമാറി മറിഞ്ഞത്.
പൊലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ യാത്രക്കാരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് അയച്ചു.
കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന യാത്രക്കാർ മാർച്ച് മുതൽ കേരളത്തില്‍ കുടുങ്ങിക്കിടന്ന ശേഷം പശ്ചിമ ബംഗാളിലെ വിവിധ സ്ഥലങ്ങളിൽ വീടുകളിലേക്ക് മടങ്ങുകയായിരുന്നു.
പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.
സാമൂഹിക അകല മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ബാക്കി യാത്രക്കാരെ താൽക്കാലിക ക്യാമ്പി;ലേക്ക് മാറ്റി.
കുടിയേറ്റക്കാരെ മറ്റൊരു ബസ്സിൽ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് അയയ്ക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Post Your Comments