Latest NewsNewsDevotional

ഗുരുവായൂരപ്പന്റെ വിവിധ രൂപവും ഇതു നല്‍കുന്ന ദര്‍ശന ഫലങ്ങളും അറിയാം

ഭൂമിയിലെ വൈകുണ്ഠം എന്നു വിളിപ്പേരുണ്ട് ഗുരുവായൂരിന്. ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണിത്. ഗുരുവായൂരപ്പനും ഗുരുവായൂര്‍ കണ്ണനുമായി ഭഗവാന്‍ വാഴുന്ന ഇടം. ഗുരുവായൂരില്‍ ഭഗവാന്‍ പല രൂപങ്ങളിലും ഇരിയ്ക്കുന്നുവെന്നതാണ് വാസ്തവം. ക്ഷേത്ര ദര്‍ശനം നടത്തുന്ന പലര്‍ക്കും ഇക്കാര്യം അറിയില്ല. ഈ വ്യത്യസ്ത രൂപങ്ങള്‍ ദര്‍ശിച്ചാല്‍ വ്യത്യസ്ത ഫലങ്ങളും ലഭിയ്ക്കും.

രാവിലെ 3ന് നിര്‍മാല്യ ദര്‍ശനത്തോടെ ആരംഭിയ്ക്കുന്ന ചടങ്ങുകള്‍ രാത്രിയില്‍ 9.15 വരെയുണ്ടാകും. അവസാന ചടങ്ങായ തൃപ്പുകയ്ക്കു ശേഷം ഓല വായന എന്ന ചടങ്ങോടെയാണ് ദിവസം അവസാനിയ്ക്കുന്നത്. തൃപ്പുക കഴിഞ്ഞ് നടയടച്ചാലും വഴിപാടു രൂപത്തില്‍ കൃഷ്ണനാട്ടം അവതരണവും ഉണ്ടാകും.

ഓരോരോ നേരത്തെ ഭഗവാന്റെ രൂപവും ഇതു നല്‍കുന്ന ദര്‍ശന ഫലങ്ങളും അറിയൂ. നിര്‍മാല്യത്തോടെയാണ് ക്ഷേത്ര ദര്‍ശനം ആരംഭിയ്ക്കുക. ഭഗവാന്റെ നിര്‍മാല്യ ദര്‍ശനം പാപങ്ങള്‍ അകറ്റാന്‍ ഏറെ വിശേഷമാണ്. ഈ സമയത്ത് വിശ്വരൂപത്തിലാണ് ഭഗവാന്‍ ദര്‍ശനം നല്‍കുന്നത്.

നിര്‍മാല്യ ദര്‍ശനം നിര്‍മാല്യത്തോടെയാണ് ക്ഷേത്ര ദര്‍ശനം ആരംഭിയ്ക്കുക. ഭഗവാന്റെ നിര്‍മാല്യ ദര്‍ശനം പാപങ്ങള്‍ അകറ്റാന്‍ ഏറെ വിശേഷമാണ്. ഈ സമയത്ത് വിശ്വരൂപത്തിലാണ് ഭഗവാന്‍ ദര്‍ശനം നല്‍കുന്നത്. തൈലാഭിഷേക സമയത്ത് വാത രോഗാഘ്‌നന്‍ എന്ന രൂപത്തിലാണ് ഭഗവത് ദര്‍ശനം. ഇൗ സമയത്തെ ദര്‍ശനം രോഗങ്ങള്‍ അകറ്റാന്‍ അത്യുത്തമമാണ്.

വാകച്ചാര്‍ത്തു സമയത്ത് ഗോകുല നാഥനെന്ന രൂപത്തിലാണ് ഭഗവാന്‍ ദര്‍ശനം നല്‍കുന്നത്. ഇത് അരിഷ്തകള്‍ മാറാന്‍ നല്ലതെന്നാണ് വിശ്വാസം. ശംഖാഭിഷേക സമയത്ത് സന്താന ഗോപാലനെന്ന് രൂപത്തിലാണ് ദര്‍ശന പുണ്യം ലഭിയ്ക്കുന്നത്. ഈ ദര്‍ശനം ധനാഗമത്തിന് ഏറെ നല്ലതാണ്.

ബാലാലങ്കാര രൂപനായി ഗുരുവായൂരപ്പന്‍ ദര്‍ശനം നല്‍കുന്നത് ഗോപികാനാഥന്‍ എന്ന പേരിലാണ്. ഈ സമയത്തു ദര്‍ശനം സന്താനങ്ങള്‍ക്കുള്ള അരിഷ്ടതകള്‍ മാറാന്‍ ഏറെ ന്ല്ലതാണ്. പാലഭിഷേക സമയത്ത് യശോദാബാലനായാണ് ഭഗവാന്‍ അവതരിയ്ക്കുന്നത്. ഇതു ശത്രുക്കളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

നവകാഭിഷേക സമയത്ത് വനമാലാ കൃഷ്ണനായാണ് അവതാരം. ഐശ്വര്യദായകമാണ് ഈ ദര്‍ശനവും. ഉച്ചപൂജയ്ക്ക് ഭഗവാന്‍ സര്‍വ്വാലങ്കാര ഭൂഷണനായാണ് ദര്‍ശനം നല്‍കുന്നത്. ഈ രൂപം മനസമാധാനത്തിനും കണ്ണു സംബന്ധമായ രോഗങ്ങളില്‍ നിന്നും മോചനം നല്‍കുന്നു.

സായം കാലത്ത് സര്‍വ്വ മംഗളദായകനാണ്. രാവിലെയും വൈകീട്ടുമുള്ള ശീവേലി ദര്‍ശനം കേസ്, വഴക്കുകകള്‍ എന്നിവയില്‍ നിന്നും രക്ഷ നല്‍കുന്നു. ശ്രീ ഭൂത ബലി ദര്‍ശനം സന്താന, ധന ലബ്ധി എന്നിവയ്ക്കും സഹായിക്കുന്നു.

ദീപാരാധനയ്ക്ക് മോഹന സുന്ദരനെന്ന രൂപത്തിലാണ് വരുന്നത്. ഈ സമയത്ത് ദര്‍ശനം ദാമ്പത്യത്തിനും പ്രണയത്തിനുമെല്ലാം ഗുണകരമായി ഭവിയ്ക്കുന്നുവെന്നതാണ് വിശ്വാസം. അത്താഴ പൂജയ്ക്ക് വൃന്ദാവന ചരനായാണ് ദര്‍ശനം നല്‍കുന്നത്. ഇൗ സമയത്ത് ദര്‍ശനം ലഭിയ്ക്കുന്നത് കീര്‍ത്തിയ്ക്കും രോഗം മാറാനും ദാരിദ്ര്യ മോചനത്തിനുമെല്ലാം ഏറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button