Latest NewsIndiaNews

സ്‌കൂളുകള്‍, കോളേജ്, സിനിമാ തിയേ​റ്റര്‍, ആരാധനാലയങ്ങള്‍ എന്നിവ അടച്ചിടണം: രാജ്യത്ത് ലോക്ക്ഡൗണ്‍ ഇനിയും നീട്ടരുതെന്നും നിർദേശം

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടരുതെന്ന ശുപാർശയുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പാനലുകള്‍. ഹോട്ട് സ്പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മ​റ്റുള്ള മേഖലകള്‍ തുറന്നു കൊടുക്കണമെന്നാണ് രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പാനലുകൾ വ്യക്തമാക്കിയത്. സിനിമാ തിയേ​റ്റര്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കോളേജ് എന്നിവ അടച്ചിടണം. മറ്റുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Read also: ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ല​ക്ഷ്യം വെക്കുന്ന നേട്ടം കേരളം കൈവരിച്ചതായി മു​ഖ്യ​മ​ന്ത്രി

രാജ്യവ്യാപകമായ ലോക്ഡൗണ്‍ തുടരേണ്ടതില്ല. എന്നാല്‍ രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളില്‍ കര്‍ശന നിരീക്ഷണവും പരിശോധനയും നടത്തണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ചിലാണ് ആഭ്യന്തരമന്ത്രാലയം കോവിഡ് പ്രതിരോധത്തിനായി 11 സമിതികള്‍ രൂപീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button