പാറ്റ്ന : ബീഹാറില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ആര്‍ജെഡി എംഎല്‍എമാരും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. ഗോപാല്‍ഗഞ്ച് ജില്ലയില്‍ മുന്‍ മുഖ്യമന്ത്രി രബ്രി ദേവി യുടെ വസതിക്ക് മുന്‍പിലാണ് സംഘര്‍ഷം ഉണ്ടായത്. കഴിഞ്ഞ ദിവസം ആര്‍ജെഡി പ്രവര്‍ത്തകനെ ജെഡിഎസ് എംഎല്‍എ പപ്പു പാണ്ഡെ ആക്രമിച്ചിരുന്നു. സംഭവത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍ജെഡി നോതാവ് തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.രാജ് ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ ആയിരുന്നു തീരുമാനം.പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ റബ്രി ദേവിയുടെ ഔദ്യോഗിക വസതി മുതല്‍ രാജ്ഭവന് വരെ പോലീസ് വിന്യസിച്ചിരുന്നു. പ്രതിഷേധ മാര്‍ച്ചില്‍ സാമൂഹിക അകലം പാലിക്കാതെ ധാരാളം പേരാണ് ഒത്തു ചേര്‍ന്നത്.
തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോകണമെന്ന് പോലീസ് ആവശ്യപ്പെട്ടു. നേതാക്കളും പോലീസുകാരും തമ്മില്‍ സംസാരിക്കുന്നതിനിടെ പ്രതിഷേധക്കാരില്‍ ചിലര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ പിരിച്ചു വിട്ടത്.
Post Your Comments