KeralaLatest NewsNews

നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ യാത്ര ചെലവ് വഹിക്കാനാവില്ലെന്ന് കേരളം

തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ യാത്ര ചെലവ് വഹിക്കാനാവില്ലെന്നും തൊഴിലാളികളുടെ പൂര്‍ണ്ണ ചെലവ് മാതൃസംസ്ഥാനം തന്നെ വഹിക്കണമെന്നും വ്യക്തമാക്കി കേരളം. നാട്ടിലേക്ക് മടങ്ങി പോവുന്ന തൊഴിലാളികളുടെ യാത്ര ചെലവ് മാതൃ സംസ്ഥാനവും അതിഥി സംസ്ഥാനവും ചേര്‍ന്ന് നിര്‍വഹിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കേരളം തീരുമാനം വ്യക്തമാക്കിയത്. ലോക്ക്ഡൗണില്‍‌ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണവും പാര്‍പ്പിടവും റെയില്‍വേ സ്റ്റേഷന്‍ വരെ എത്തിക്കുന്നതിനുള്ള ചെലവും നൽകുമെന്നും ട്രെയിൻ ടിക്കറ്റ് നല്കാനാകില്ലെന്നുമാണ് കേരളത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button