ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം. 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഹരിയാനയിലെ റോഹ്തക് ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ ഗുരുഗ്രാം, നോയിഡ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിൽ നാശനഷ്ടങ്ങളോ ആൾനാശമോ സംഭവിച്ചതായി റിപ്പോർട്ടില്ല.
Post Your Comments