തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ ലോകരാജ്യങ്ങള്‍ ലക്ഷ്യംവയ്ക്കുന്നത് കേരളം കൈവരിച്ചതായി മുഖ്യമന്ത്രി. കോവിഡ് ടെസ്റ്റ് പോസിറ്റീവ് റേറ്റ് കൊറിയയിലേതുപോലെ രണ്ടു ശതമാനത്തില്‍ താഴെയാകാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നതെന്നും കേരളം അത് നേടിയെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. രോഗം ബാധിച്ചവരില്‍നിന്ന് മറ്റാളുകളിലേക്ക് പടരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. അതിനാണ് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: പത്തനംതിട്ടയിൽ ഇന്ന് 6 പോസിറ്റീവ് കേസുകളെന്ന് മുഖ്യമന്ത്രി; ജില്ല കണക്കിൽ 4 രോഗികൾ മാത്രം
ഐസിഎംആര്‍ നിര്‍ദേശം അനുസരിച്ച് പരിശോധന വേണ്ടവരെയെല്ലാം കേരളത്തില്‍ പരിശോധിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. 100 ടെസ്റ്റില്‍ 1.7 ആളുകള്‍ക്കാണ് പോസിറ്റീവ് സ്ഥിരീകരിക്കുന്നത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 1.7 ആണ്. രാജ്യത്ത് ഇത് അഞ്ചു ശതമാനമാണ്. സംസ്ഥാനത്തെ സിഎഫ്ആര്‍ 0.5 ശതമാനമാണ്. ഇതും ടിപിആറും ഉയരുന്നതിന്റെ അര്‍ഥം ആവശ്യത്തിന് പരിശോധനയില്ലെന്നാണ്. ഇവിടെ അത് നേര്‍വിപരീതമാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനവും കാര്യക്ഷമമായ കോണ്ടാക്ട് ട്രേസിംഗുമാണ് ഈ നേട്ടത്തിന് ആധാരം.
Post Your Comments