
ഭുവനേശ്വര്‍: കോവിഡിനെ ഒഴിവാക്കാൻ ദൈവത്തിന് മനുഷ്യക്കുരുതി നല്‍കി ക്ഷേത്രത്തിലെ പൂജാരി. ഒഡീഷയിലാണ് സംഭവം. ബന്ധഹുദയ്ക്ക് സമീപമുള്ള ക്ഷേത്രത്തില്‍ വെച്ച് പ്രദേശത്തെ മധ്യവയ്സകനായ ഒരാളുടെ തല വെട്ടിമാറ്റുകയായിരുന്നു. 72കാരനായ സന്‍സാരി ഒഝ എന്നയാളാണ് കുരുതി നടത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ പോലീസിൽ കീഴടങ്ങി.
Read also: ചെന്നൈയിൽ ബധിരയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിനുള്ളില്‍ ആത്മഹത്യ ചെയ്തു
52കാരനായ സരോജ് കുമാര്‍ പ്രധാന്‍ ആണ് കൊല്ലപ്പെട്ടത്. ഇരുവരും തമ്മില്‍ ക്ഷേത്രത്തില്‍ വച്ച് തര്‍ക്കം നടക്കുകയും തുടര്‍ന്ന് മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് ഓഝ, സരോജ് കുമാറിന്‍റെ തല അറക്കുകയുമായിരുന്നുവെന്നാണ് സൂചന. അതേസമയം ദൈവം ഉത്തരവിട്ടതുപ്രകാരമാണ് താന്‍ മനുഷ്യക്കുരുതി നടത്തിയതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. സംഭവസമയത്ത് പൂജാരി മദ്യപിച്ചിരുന്നുവെന്നും കൊലപാതകം നടത്തിയതിന് പിറ്റേന്ന് ബോധം വന്നപ്പോള്‍ അയാള്‍ സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും പൊലീസ് ഡിഐജി ആഷിഷ് കുമാര്‍ അറിയിച്ചു.
Post Your Comments