Latest NewsNewsIndia

തമിഴ്‌നാട് മുന്‍ മുഖ്യ മന്ത്രി ജയലളിതയുടെ സ്വത്തുവകകള്‍ക്ക് നിയമ പ്രകാരമുള്ള അവകാശികള്‍ ആരൊക്കെയെന്ന് വ്യക്തമാക്കി കോടതി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യ മന്ത്രി ജയലളിതയുടെ സ്വത്തുവകകള്‍ക്ക് നിയമ പ്രകാരമുള്ള അവകാശികള്‍ അനന്തരവന്‍ ജെ.ദീപക്കും അനന്തരവള്‍ ജെ.ദീപയുമാണെന്ന് മദ്രാസ് ഹൈക്കോടതി. ഈ അവകാശികളുടെ സമ്മതമില്ലാതെ ജയലളിതയുടെ വേദനിലയം ബംഗ്ലാവ് സ്വന്തമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും കോടതി പ്രഖ്യാപിച്ചു.

സ്വത്തുക്കളുടെ അഡ്മിനിസ്‌ട്റേ​റ്ററായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എ.ഐ.എ.ഡി.എം.കെ പ്രവർത്തകൻ കെ. പുകഴേന്തി സമര്‍പ്പിച്ച മ​റ്റൊരു അപേക്ഷയും കോടതി തള്ളി. പോയസ് ഗാര്‍ഡനിലെ വേദ നിലയത്തെ ‘അമ്മ സ്മാരകമാക്കി’ മാ​റ്റാനായിരുന്നു തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. ഇപ്പോള്‍ പുറത്തുവന്ന കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ജസ്​റ്റിസ് എന്‍.കൃപാകരന്‍, ജസ്​റ്റിസ് അബ്ദുല്‍ ഖുദ്ദോസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

തമിഴ്‌നാട് മുഖ്യമന്ത്രിമാർക്ക് അഞ്ച് പതി​റ്റാണ്ടിലേറെയായി ഔദ്യോഗിക വസതിയില്ല. മെയ് 22 ന് സംസ്ഥാന സര്‍ക്കാര്‍ വേദനിലയം താത്ക്കാലികമായി കൈവശപ്പെടുത്താനുള്ള ഓര്‍ഡിനന്‍സ് പ്രഖ്യാപിച്ചിരുന്നു.

വേദ നിലയത്തെ സ്മാരകമായി മാ​റ്റുന്നതിനുള്ള ദീര്‍ഘകാല ക്രമീകരണങ്ങൾക്കായി ഡോ.ജെ.ജയലളിത മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്ഥാപിക്കാനും ഓര്‍ഡിനന്‍സിലൂടെ ഉദ്ദേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തങ്ങളെ സ്വത്തുക്കളുടെ അവകാശികളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദീപയും ദീപക്കും നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button