കൊല്ലം • ഇന്നലെ (മെയ് 27) നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. തമിഴ്‌നാട്ടില്‍ നിന്നും മെയ് 11 ന് എത്തിയ കരുനാഗപ്പള്ളി ചെറിയഴിക്കല്‍ സ്വദേശിയായ 41 വയസുള്ള യുവാവ്(ജ42), ചെന്നൈയില്‍ നിന്നും മെയ് 24 ന് എത്തി കോവിഡ് സ്ഥിരീകരിച്ച പന്മന സ്വദേശിയായ യുവതിയുടെ(ജ35) 44 വയസുള്ള മാതാവും(ജ43), 22 വയസുള്ള സഹോദരനും(ജ44), ഡല്‍ഹിയില്‍ നിന്നും മെയ് 22 ന് എത്തിയ കുളത്തൂപ്പുഴ സ്വദേശിയായ 22 വയസുള്ള യുവാവ് (ജ45) എന്നിവരാണ് ഇന്നലെ(മെയ് 27) കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്.
ഇതോടെ നിലവില്‍ 22 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകള്‍ ഒഴിവാക്കുകയും വേണം. കോവിഡ് നിയന്ത്രണത്തിന് മാസ്‌ക്കും സാനിറ്റൈസറും ശീലമാക്കുകയും കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാന്‍ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Post Your Comments