വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ പാർട്ടി കണ്‍വെന്‍ഷനുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മുഴുവന്‍ പേര്‍ക്കും പങ്കെടുക്കാനുള്ള അവസരമില്ലെങ്കില്‍ റിപ്പബ്ലിക്കന്‍ ദേശീയ കണ്വെന്ഷന് വേദി മാറ്റുമെന്ന് പാര്‍ട്ടിയുടെ പ്രസിസന്റ് സ്ഥാനാര്‍ഥി കൂടിയായ ട്രംപ് പറഞ്ഞു.
ട്വിറ്റര്‍ കുറിപ്പുകളിലൂടെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. നോര്‍ത്ത് കരോളിനയിലെ ഷാര്‍ലറ്റില്‍ ആഗസ്റ്റ് 24 മുതല്‍ 27 വരെയാണ് കണ്വന്ഷന് നിശ്ചയിച്ചിരിക്കുന്നത്. നോര്‍ത്ത് കരോളിനയിലെ ഡെമോക്രാറ്റിക് ഗവര്‍ണര്‍ റോയ് കൂപ്പര്‍ ഇപ്പോഴും ഷട്ട്ഡൗണ്‍ മാനസികാവസ്ഥയിലാണ്.
ഷാര്‍ലറ്റില്‍ മുഴുവന്‍പേരുടെ പങ്കാളിത്തത്തോടെ ഉദ്ദേശിച്ച സമയത്ത് റിപ്പബ്ലിക്കന്‍ ദേശീയ കണ്വെന്ഷന് നടത്താനാകുമെന്ന ഉറപ്പ് നല്കാന് അദ്ദേഹത്തിന് കഴിയുന്നില്ല. ഇക്കാര്യത്തില്‍ തീരുമാനമറിഞ്ഞ ശേഷം വേദി മാറ്റം സംബന്ധിച്ച് തീരുമാനിക്കുമെന്നും ട്രംപ് പറഞ്ഞു.
Post Your Comments