റിയാദ് : സൗദിയിൽ 14പേർ കൂടി കോവിഡ് ബാധിച്ച് ബുധനാഴ്ച്ച മരിച്ചു. നാലു പേർ മക്കയിലും ഏഴുപേർ ജിദ്ദയിലും രണ്ടുപേർ റിയാദിലും ഒരാൾ മദീനയിലുമാണ് മരിച്ചത്. പുതുതായി 1815 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 425ഉം, രോഗം ബാധിച്ചവരുടെ എണ്ണം 78541ഉം ആയതായി അധികൃതർ അറിയിച്ചു. അതേസമയം രോഗമുക്തരാകുന്നവരുടെ ദിനംപ്രതി വർദ്ധിക്കുന്നത് ഏറെ ആശ്വാസമാണ്. 2572 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 51022 ആയി ഉയർന്നു.
Also read : ബ്രിട്ടനില്‍, മലയാളി കോവിഡ് ബാധിച്ച് മരണപ്പെട്ടു
ഖത്തറില്‍ രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ചു. 75,68 വയസ്സുള്ളവരാണ് മരണമടഞ്ഞത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. 24 മണിക്കൂറിനിടെ 1748 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 30ഉം, ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 48,947ഉം ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണ്. 1439 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരായവരുടെ എണ്ണം 13,283 ആയി ഉയർന്നു.
Post Your Comments