Latest NewsKeralaNews

അഞ്ജനയുടെ മരണം കൊലപാതകം : ബലാത്സംഗത്തിനിരയായി : മരണത്തിനു പിന്നിലെ അജ്ഞാതശക്തികളെ പുറത്തുകൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരാതി നല്‍കി

കാസര്‍കോഡ് : അഞ്ജനയുടെ മരണത്തിനു പിന്നിലെ അജ്ഞാതശക്തികളെ പുറത്തുകൊണ്ടുവരണം ,അഞ്ജനയുടെ അമ്മ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരാതി നല്‍കി.
ഗോവയിലെ റിസോട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അഞ്ജന ഹരീഷിന്റെ അമ്മ മിനിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പരാതി നല്‍കിയിരിക്കുന്നത്. അഞ്ജനയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണു പരാതി. ബലാത്സംഗം, ലൈംഗിക ചൂഷണം ഉള്‍പ്പെടെ നിരവധി ക്രൂരകൃത്യങ്ങള്‍ അഞ്ജനയ്ക്കു നേരിടേണ്ടി വന്നതായി സംശയിക്കുന്നതായും അമ്മ ചൂണ്ടിക്കാട്ടുന്നു. ആത്മഹത്യയാണെങ്കില്‍ തന്നെ അതിലേക്കു നയിച്ച കാരണങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ സഹായിക്കണമെന്നും മിനി അഭ്യര്‍ഥിക്കുന്നു.

read also :അഞ്ജനയുടെ മരണ കാരണം ദുരൂഹം : തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ബന്ധം : രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിന്

നിരവധി സാമൂഹ്യവിരുദ്ധരും ദേശവിരുദ്ധരുമായ ആളുകളും മയക്കുമരുന്നു ഗ്രൂപ്പുകളും അഞ്ജനയുടെ മരണത്തിനു പിന്നിലുള്ളതായി സംശയിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ഗോവ, കേരള മുഖ്യമന്ത്രിമാര്‍ ദേശീയ, സംസ്ഥാന വനിത കമ്മിഷന്‍ എന്നിവര്‍ക്കും പരാതി നല്‍കി. അഞ്ജനയുടെ ഒപ്പമുണ്ടായിരുന്ന 13 പേരുടെ വിവരങ്ങളും പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് അഞ്ജനയെ മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് അടുപ്പിച്ചതെന്നും അവളെ ലൈംഗിക ചൂഷണത്തിനിരയാക്കി കൊന്നതാണെന്നും അമ്മ പരാതിപ്പെടുന്നു. അഞ്ജന മനോധൈര്യമുള്ള കുട്ടിയാണെന്നും അവളൊരിക്കലും ഒരു ഭീരുവിനെ പോലെ ആത്മഹത്യ ചെയ്യില്ലെന്നും മിനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button