KeralaLatest NewsNews

വെഞ്ഞാറമൂട് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത് 43 പേര്‍

തിരുവനന്തപുരം : വെഞ്ഞാറമൂടില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയത് നാല് പഞ്ചായത്തുകളില്‍ നിന്നായി 43 പേര്‍. രോഗം സ്ഥിരീകരിച്ച യുവാവ് സന്ദര്‍ശിച്ച ബാര്‍ബര്‍ ഷോപ്പ് അടപ്പിച്ചിട്ടുണ്ട്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനും യുവാവിന്‍റെയും വീടും ഫയര്‍ ഫോഴ്സ് അണുവിമുക്തമാക്കി

യുവാവുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ട നെല്ലനാട് ഗ്രാമ പഞ്ചായത്തിൽ നിന്നും 26 പേരും മാണിക്കൽ ഗ്രാമ പഞ്ചായത്തിൽ 11 പേരും നിരീക്ഷണത്തിലാണ്. പുല്ലമ്പാറ ഗ്രാമ പഞ്ചായത്തിൽ 3 പേരും പുളിമാത്തു ഗ്രാമ പഞ്ചായത്തിൽ 3 പേരും നിരീക്ഷണ പട്ടികയിലുണ്ട്. ഇതിൽ പതിനാലു പേർ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ പൊലീസുകാരാണ്. അതേസമയം രോഗിയുടെ റൂട്ട് മാപ്പ് ഡി എം ഒ യുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button