എംപിമാരുടേയും എംഎല്‍എമാരുടേയും യോഗത്തില്‍ പങ്കെടുത്തില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. യോഗത്തെക്കുറിച്ച് കൃത്യമായി അറിയിപ്പു് ലഭിച്ചില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിഡിയോ കോണ്‍ഫറന്‍സ് ലിങ്കില്‍ കയറാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കില്‍ കേന്ദ്രത്തിന്റെ പ്രതികരണം അറിയിച്ചേനെ, കേന്ദ്രമന്ത്രി മുരളീധരന്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി വിളിച്ച ജനപ്രതിനിധികളുടെ യോഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി.
സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന് പ്രതിപക്ഷ എംപിമാരും എംഎല്‍എമാരും ആരോപിച്ചു. യോഗത്തില്‍ ആദ്യം 45 മിനിട്ട് മുഖ്യമന്ത്രി മാത്രം സംസാരിച്ചുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അതേസമയം കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ മൗനം പാലിച്ചെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
വി മുരളീധരന്‍ യോഗത്തില്‍ പങ്കെടുത്തുവെങ്കിലും സംസാരിച്ചില്ല. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ യോഗം പൂര്‍ത്തിയാകും മുമ്പ് അദ്ദേഹം മടങ്ങിപ്പോയി. യോഗത്തില്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് കേന്ദ്രത്തിന്റെ അഭിപ്രായം അറിയാമെന്നായിരുന്നു വി മുരളീധരന്റെ സാന്നിധ്യത്തില്‍ തങ്ങള്‍ പ്രതീക്ഷിച്ചതെന്നും പിണറായി പറഞ്ഞിരുന്നു.
Post Your Comments